കൊടിതോരണങ്ങൾ നശിപ്പിച്ചു; കാസർകോട് ഗവ. കോളജിൽ എം.എസ്.എഫ് പ്രതിഷേധം
text_fieldsകാസർകോട്: ഗവ. കോളജിലെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട കൊടിതോരണങ്ങൾ ഏകപക്ഷീയമായി നശിപ്പിച്ചുവെന്നാരോപിച്ച് എം.എസ്.എഫ് പ്രവർത്തകർ പ്രകടനം നടത്തി. ഇതര സംഘടനകളുടെ കൊടിതോരണങ്ങൾ നിലനിർത്തി എം.എസ്.എഫിേൻറതുമാത്രം പ്രിൻസിപ്പൽ നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ജാബിര്‍ ഷിബിന്‍, വസിര്‍, റുവൈസ്, ശമ്മാസ്, സുഹൈബ്, ഷിഫാന, ഫദീല, അഫ്രീന, ഇര്ഫാന്, ഹാഷിര്‍, ശാനിബ, റെജ എന്നിവർ നേതൃത്വം നല്കി.
സംഭവത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ നേതൃത്വത്തില്‍ യൂത്ത്ലീഗ്, എം.എസ്.എഫ് നേതാക്കളും കോളജിലെത്തി പ്രതിഷേധമറിയിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അസീസ് കളത്തൂര്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ല പ്രസിഡൻറ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ, അശ്റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, ഇര്ഫാന് കുന്നില്‍, ശിഹാബ് പുണ്ടൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.