മുഹിമ്മാത്ത് സ്നേഹവിരുന്ന് സൗഹാർദസംഗമ വേദിയായി
text_fieldsപുത്തിഗെ: മുഹിമ്മാത്തില്‍ ഒരുക്കിയ സ്നേഹവിരുന്ന് സംഗമം വിവിധ സാമൂഹിക വിഭാഗങ്ങളുടെ സൗഹൃദവേദിയായി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, മതസംഘടന നേതാക്കള്‍ എന്നിവര്‍ ഒത്തുചേര്‍ന്നു. എ.കെ.എം. അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി.
സ്നേഹോപഹാരം മുഹമ്മദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ വിതരണംചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം.എ. അബ്ദുല്‍ വഹാബ്, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, താജുദ്ദീന് സുബ്ബയ്യകട്ട, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ അഷ്റഫ് കര്‍ള, അബ്ദുല്‍ ഹമീദ്, ജില്ലപഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്മാന്, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ് ബദിയടുക്ക, പഞ്ചായത്ത് മെംബര്‍മാരായ പാലാക്ഷ റൈ, കേശവ, അന്‍വര്‍ ഹുസൈന്, കൃഷ്ണഭട്ട് കിളിംഗാര്‍, ജനാർദന, റഹ്മാന് ആരിക്കാടി, കുമ്പള ചര്‍ച്ച് സെക്രട്ടറി കീര്‍ത്തി ജോസഫ്, പുത്തിഗെ ദേലമ്പാടി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ദാമോദരന്‍,
അസീസ് കളത്തൂര്‍, എം. അബ്ബാസ്, സി.എ. സുബൈര്‍, അസീസ് മരിക്കെ, എം.ബി. യൂസുഫ്, ഇബ്രാഹിം പുത്തിഗെ, ഷനീദ് കയ്യങ്കൂടല്‍, പി.ബി. മുഹമ്മദ്, എ.കെ. ആരിഫ്, അഡ്വ. രിഫാഇ ഹിമമി, ദിവാകരന്, ഐ.ടി.ഐ പ്രിന്‍സിപ്പൽ സുധീഷ്, അബ്ദുല്‍ ഖാദര്‍, രൂപേഷ്, യൂസുഫ് ബാഡൂര്‍, അബൂബക്കര്‍ കുവൈത്ത് സംസാരിച്ചു. പി.ബി. ബഷീര്‍ പുളിക്കൂര്‍ സ്വാഗതവും കബീര്‍ ഹിമമി ബോവിക്കാനം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.