മുളിയാർ പഞ്ചായത്തംഗം പോക്സോ കേസിൽ ഒളിവിൽ
text_fieldsആദൂർ: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ മൂളിയാര്‍ പഞ്ചായത്തംഗവും സുഹൃത്തും ഒളിവിൽ. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയും ലീഗ് പ്രവർത്തകനായ പൊവ്വല്‍ കോട്ടയക്ക് സമീപത്തെ തൈസീറുമാണ് ഒളിവിൽ. മൂളിയാര്‍ പഞ്ചായത്ത് പൊവ്വല്‍ വാര്‍ഡില്‍ നിന്നുള്ള അംഗമാണ് മുഹമ്മദ് കുഞ്ഞി.
ഏപ്രില്‍ 11ന് രാത്രി 10.30 മണിയോടെയാണ് സംഭവം. 14 വസ്സുള്ള ആണ്‍കുട്ടിയെ മുഹമ്മദ്കുഞ്ഞി വീടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനത്തിനിരയായ കുട്ടി കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ക്കൊപ്പം ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഹമ്മദ്കുഞ്ഞിയെ മുസ്ലിംലീഗ് മൂളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സ്ഥാനത്ത് നിന്നും പോഷകസംഘടനകളുടെ ചുമതലകളില്‍ നിന്നും നീക്കിയതായി ജില്ലാകമ്മിറ്റി ഓഫിസില്‍നിന്നും അറിയിച്ചു. ലീഗ് പ്രവർത്തകൻ തൈസീറിനുവേണ്ടി തിരച്ചിൽ ശക്തമാക്കി.
സി.പി.എം പ്രതിഷേധ മാർച്ച് നടത്തി
ബോവിക്കാനം: പോക്സോ കേസ് പ്രതിയായ ലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്.എം മുഹമ്മദ് കുഞ്ഞി രാജി വെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം സിജിമാത്യു ഉദ്ഘാടനം ചെയ്തു.
പി. ബാലകൃഷ്ണൻ അധ്യക്ഷനായി. കാറഡുക്ക ഏരിയ സെക്രട്ടറി എം. മാധവൻ, മൂളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ബി.കെ. നാരായണൻ, കെ. പ്രഭാകരൻ, വി. കുഞ്ഞിരാമൻ, പഞ്ചായത്ത് അംഗങ്ങളായ പി. രവീന്ദ്രൻ, ഇ. മോഹനൻ, എ. ശ്യാമള, സി. നാരായണിക്കുട്ടി, വി. സത്യവതി, നബീസ സത്താർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.