Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകർണാടകയിലെ പ്രഥമ...

കർണാടകയിലെ പ്രഥമ മുസ്​ലിം വനിത ജില്ല ജഡ്ജിയായി മുംതാസ്

text_fields
bookmark_border
കർണാടകയിലെ പ്രഥമ മുസ്​ലിം വനിത ജില്ല ജഡ്ജിയായി മുംതാസ്
cancel

മംഗളൂരു: കർണാടകയിലെ പ്രഥമ മുസ്​ലിം വനിത ജില്ല ജഡ്ജിയായി ഉഡുപ്പി മുൽക്കി സ്വദേശി മുംതാസ്. അബ്​ദുറഹ്മാൻ-അദിജമ്മ ദമ്പതികളുടെ മകളായ മുംതാസ് സ്വന്തം ജില്ലയിലാണ് ജഡ്ജിയാവുന്നത്. ഈ വർഷം ജുഡീഷ്യൽ പരീക്ഷയെഴുതി മികച്ച വിജയം നേടി. ഭാരത് മാതാ ഹൈസ്കൂൾ പുനരൂരിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മംഗളൂരുവിലെ എസ്​.ഡി.എം ലോ കോളജിൽ നിന്ന് എൽ.എൽ.ബി ബിരുദം പൂർത്തിയാക്കിയ മുംതാസ് മാസ്​റ്റർ ബിരുദത്തിനായി മൈസൂരുവിലേക്ക് പോയി. മുൻ എം‌.എൽ‌.സി ഇവാൻ ഡിസൂസയുടെ ജൂനിയറായിക്കൊണ്ടാണ് നിയമജീവിതം ആരംഭിച്ചത്.

2010ൽ ഭട്കൽ ഫസ്​റ്റ്​​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതയായി. നിലവിൽ മുംതാസ് ഉഡുപ്പി പൊലീസ് സൂപ്രണ്ടി​െൻറ ഓഫിസിൽ അസി. ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി സേവനമനുഷ്ഠിക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim womandistrict judge
News Summary - Mumtaz becomes first Muslim woman district judge in Karnataka
Next Story