കാസർകോട് മെഡിക്കൽ കോളജ് ഒ.പി 'പ്രവർത്തനം' തുടങ്ങി
text_fieldsകാസർകോട്: ബദിയടുക്ക ഉക്കിനടുക്കയിലുള്ള കാസർകോട് സർക്കാർ മെഡിക്കൽ കോളജിനോടുള്ള അവഗണനക്കെതിരെ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി പ്രതീകാത്മക ഒ.പി പ്രവർത്തനം നടത്തി.
മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറും വകുപ്പ് മന്ത്രിയും നൽകിയ ഉറപ്പുകൾ നിരന്തരമായി ലംഘിക്കുന്നതിനെതിരെയും ഡിസംബർ ഒന്നിന് മെഡിക്കൽ കോളജിൽ ഒ.പി ആരംഭിക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലുമാണ് സമരം. പ്രക്ഷോഭ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽറഹ്മാൻ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിൻ ഹാജി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെർക്കള, എ.എം. കടവത്ത്, കെ.എം. ശംസുദ്ദീൻ ഹാജി, അബ്ബാസ് ഓണന്ത, കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള, എ.ബി. ശാഫി, പി.കെ.സി. റൗഫ് ഹാജി, എ.കെ. ആരിഫ്, സി.എം. ഖാദർ ഹാജി, അഷറഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, മാഹിൻ മുണ്ടക്കൈ, സി.എ. അബ്ദുല്ലക്കുഞ്ഞി ഹാജി, ഖാദർ ഹാജി ചെങ്കള, ഇബ്രാഹിം പാലാട്ട്, മുംതാസ് സമീറ, ആയിശ പെർള, അൻവർ ചേരങ്കൈ, ഇബ്രാഹിം പെർള എന്നിവർ സംസാരിച്ചു. സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻറടി, യൂസുഫ് ഹേരൂർ, ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഹാരിസ് ചൂരി, അബൂബക്കർ പെർദണ, എം. അബ്ദുല്ല മുഗു, റഫീഖ് കോട്ടപ്പുറം, അഡ്വ. വി.എം. മുനീർ, സി.എ. സൈമ, സെമീന ടീച്ചർ, പി.വി. മുഹമ്മദ് അസ്ലം, സത്താർ വടക്കുമ്പാട്, ഖാദർ ബദരിയ, ഹമീദ് പൊസോളിഗെ, ബി. ശാന്ത, സുഫൈജ അബൂബക്കർ, സമീറ ഫൈസൽ, പി.വി. ഷെഫീഖ്, റഹ്മാൻ ഗോൾഡൻ, ജമീല സിദ്ദീഖ്, ജാസ്മിൻ കബീർ ചെർക്കളം തുടങ്ങിയവർ നേതൃത്വം നൽകി. മാഹിൻ കേളോട്ട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.