Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക​ലാ​ല​യ വൈ​ബി​ൽ...

ക​ലാ​ല​യ വൈ​ബി​ൽ ബാ​ല​കൃ​ഷ്ണ​ൻ മാ​ഷ്...

text_fields
bookmark_border
ക​ലാ​ല​യ വൈ​ബി​ൽ ബാ​ല​കൃ​ഷ്ണ​ൻ മാ​ഷ്...
cancel
camera_alt

എം.​വി. ബാ​ല​കൃ​ഷ്‌​ണ​നെ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ച്ചെ​ണ്ടു ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

കാ​സ​ർ​കോ​ട്‌: ക​ലാ​ല​യ​ത്തി​ന്റെ രാ​ഷ്ട്രീ​യ​മ​റി​യാ​ൻ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥിM.V. Balakrishna മാ​ഷ് ക​ലാ​ല​യ മു​റ്റ​ത്തെ​ത്തി. അ​ധ്യാ​പ​ക​ജീ​വി​ത​ത്തി​ന്റെ സ്മ​ര​ണ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​സാ​രി​ച്ച​പ്പോ​ൾ സ്നേ​ഹോ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ​ത്. കൊ​ല്ല​ങ്കാ​ന​യി​ൽ ബാ​ല​കൃ​ഷ്‌​ണ​ന്റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ആ​ദ​രാ​ഞ്‌​ജ​ലി​യ​ർ​പ്പി​ച്ച് തു​ട​ങ്ങി​യ വ്യാ​ഴാ​ഴ്ച​ത്തെ മ​ണ്ഡ​ല​പ​ര്യ​ട​നം പ്ര​ധാ​ന​മാ​യും കാ​മ്പ​സു​ക​ളെ തൊ​ട്ട​റി​ഞ്ഞാ​യി​രു​ന്നു.

എ​ട​നീ​ർ മ​ഠ​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ മ​ഠാ​ധി​പ​തി സ​ച്ചി​ദാ​ന​ന്ദ ഭാ​ര​തി സ്വീ​ക​രി​ച്ചു. പി​ന്നീ​ട് ചെ​ർ​ക്ക​ള സൈ​ന​ബ്‌ ബി.​എ​ഡ്‌ സെ​ന്റ​റി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ത​ന്റെ അ​ധ്യാ​പ​കാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ​തും സ്വ​യം വി​ര​മി​ച്ച്‌ മു​ഴു​വ​ൻ​സ​മ​യം രാ​ഷ്‌​ട്രീ​യ​പ്ര​വ​ർ​ത്ത​ക​നാ​യ​തും അ​വ​രോ​ട് വി​ശ​ദീ​ക​രി​ക്ക​വെ വി​ദ്യാ​ർ​ഥി​ക​ൾ കേ​ൾ​വി​ക്കാ​രാ​യി മാ​റി. വി​ദ്യാ​ന​ഗ​റി​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി.​എ​ഡ്‌ സെ​ന്റ​റി​ലും കാ​സ​ർ​കോ​ട്‌ ഗ​വ. കോ​ള​ജി​ലും വി​ദ്യാ​ന​ഗ​റി​ലെ ഗ​വ. ഐ.​ടി.​ഐ​യി​ലും മാ​ഷെ​ത്തി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ട​ന​മാ​യാ​ണ്‌ വ​ര​വേ​റ്റ​ത്‌.

സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​മു​ള്ള പ്ല​ക്കാ​ർ​ഡു​ക​ളും പ​താ​ക​ക​ളും ഉ​യ​ർ​ത്തി ബാ​ല​കൃ​ഷ്ണ​ൻ മാ​ഷോ​ട് പി​ന്തു​ണ​യ​ർ​പ്പി​ച്ചു. പി​ന്നീ​ട് സി​വി​ൽ സ്‌​റ്റേ​ഷ​നി​ലും കാ​സ​ർ​കോ​ട്‌ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി ജ​ന​ങ്ങ​ളോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ വി​ദ്യാ​ല​യ​വും ത​ള​ങ്ക​ര മാ​ലി​ക്‌ ദീ​നാ​ർ പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ചു. സി.​എ​ച്ച്‌. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ, സി​ജി മാ​ത്യു, കെ.​എ. മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, ടി.​എം.​എ. ക​രീം, ബി​ജു ഉ​ണ്ണി​ത്താ​ൻ, അ​സീ​സ്‌ ക​ട​പ്പു​റം, വി. ​സു​രേ​ഷ്‌​ബാ​ബു, ബി​പി​ൻ​രാ​ജ്‌ പാ​യം, അ​ബ്ദു​റ​ഹ്‌​മാ​ൻ ബാ​ങ്കോ​ട്‌, അ​സൈ​നാ​ർ നു​ള്ളി​പ്പാ​ടി എ​ന്നി​വ​ർ വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

റോ​ഡ് ഷോ ​ന​ട​ത്തി

കാ​സ​ർ​കോ​ട്: ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളെ കാ​ണാ​ൻ റോ​ഡ് ഷോ ​ന​ട​ത്തി എ​ൽ.​ഡി.​എ​ഫ്‌ സ്ഥാ​നാ​ർ​ഥി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ. ത​ള​ങ്ക​ര​യി​ൽ​നി​ന്നാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് കാ​സ​ർ​കോ​ട്‌ ന​ഗ​രം, ക​റ​ന്ത​ക്കാ​ട്‌, ഉ​ളി​യ​ത്ത​ടു​ക്ക, വി​ദ്യാ​ന​ഗ​ർ വ​ഴി ചെ​ർ​ക്ക​ള​യി​ൽ റോ​ഡ് ഷോ ​സ​മാ​പി​ച്ചു.

അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളി​ൽ യു​വാ​ക്ക​ളും മ​റ്റും പ​ങ്കാ​ളി​ക​ളാ​യി. റോ​ഡി​നി​രു​വ​ശ​ത്തും സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ ജ​ന​ങ്ങ​ളെ​ത്തി​യി​രു​ന്നു. ചെ​ർ​ക്ക​ള​യി​ലെ സ​മാ​പ​ന പൊ​തു​യോ​ഗ​ത്തി​ൽ വി. ​സു​രേ​ഷ്‌​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. ബാ​ല​കൃ​ഷ്‌​ണ​ൻ, സി.​എ​ച്ച്‌. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ, കെ.​എ. മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, ടി.​എം.​എ. ക​രീം, ഷാ​ഫി സ​ന്തോ​ഷ്‌​ന​ഗ​ർ, അ​സൈ​നാ​ർ നു​ള്ളി​പ്പാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignLok Sabha Elections 2024M.V. Balakrishnan
News Summary - M.V. Balakrishnan-Election-Campaign
Next Story