കാലിക്കടവിലെത്തുമ്പോൾ ശ്രദ്ധിക്കുക; അല്ലെങ്കിൽ അപകടം ഉറപ്പ്
text_fieldsചെറുവത്തൂർ: കണ്ണൂർ -കാസർകോട് ജില്ല അതിർത്തിയായ കാലിക്കടവിലെത്തുന്ന വാഹനങ്ങളും വഴിയാത്രക്കാരും നന്നായി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അപകടം ഉറപ്പാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കാലിക്കടവിൽ നടക്കുന്ന നിർമാണ പ്രവൃത്തിയാണ് യാത്രക്കാരിൽ ആശങ്കയുണർത്തുന്നത്. കാലിക്കടവ്- തൃക്കരിപ്പൂർ റോഡ് ജങ്ഷനിൽ നടക്കുന്ന പ്രവൃത്തിയെ തുടർന്ന് കടന്നു പോകേണ്ട ദിശ വ്യക്തമല്ല.
ദേശീയപാതയിലൂടെയുള്ള വാഹനങ്ങൾ ദിശതെറ്റി തൃക്കരിപ്പൂർ റോഡിലേക്ക് പ്രവേശിക്കുന്നത് പതിവായിട്ടുണ്ട്. ഇത് പലപ്പോഴും അപകടസാധ്യത വർധിപ്പിക്കുന്നു. തലനാരിഴക്കാണ് കഴിഞ്ഞ ദിവസം ഇവിടെ അപകടം ഒഴിവായത്. റോഡിന്റെ മധ്യഭാഗം തടസ്സപ്പെടുത്തിയാണ് പ്രവൃത്തി നടക്കുന്നത്. അതിനാൽ ഇരുവശങ്ങളിലൂടെയും കടന്നുപോകേണ്ട വാഹനങ്ങൾ ഒരേ വഴിയിലെത്തുന്നതാണ് അപകടസാധ്യത ഏറ്റുന്നത്. ഒപ്പം വഴിയാത്രക്കാർക്കും റോഡ് മുറിച്ചുകടക്കുക എന്നത് പ്രയാസകരമായി.
ഓട്ടോ തൊഴിലാളികളാണ് പ്രായമായവരെയും കുട്ടികളെയും റോഡ് കടത്താൻ സഹായിക്കുന്നത്. പൊലീസ് സൗകര്യം ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.