നവകേരള സദസ്സ് സമൂഹത്തിന്റെ പരിച്ഛേദമാകും -മുഖ്യമന്ത്രി
text_fieldsകാസർകോട്: നവകേരള സദസ്സിലെ പങ്കാളിത്തം സമൂഹത്തിന്റെ പരിച്ഛേദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള സദസ്സിന്റെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസ്സ് ആരംഭിക്കുന്നതിന് മുമ്പും സദസ്സിന് ശേഷവും കലാപരിപാടികള്‍ സംഘടിപ്പിക്കാം.
യോഗം നടക്കുന്ന വേദിയോടുചേര്ന്ന് പൊതുജനങ്ങള്‍ക്ക് പരാതികള്‍ സ്വീകരിക്കാനുള്ള സൗകര്യം സജ്ജീകരിക്കണമെന്നും പരാതികള്‍ക്ക് രശീതി നല്കി പരമാവധി നാല് ആഴ്ചക്കകം തീര്‍പ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കുമെന്നും ജില്ല തലത്തിലും സംസ്ഥാന തലത്തിലുമുള്ള പരാതികളുടെ തീര്‍പ്പാക്കല്‍ സംബന്ധിച്ചുള്ള നിർദേശങ്ങള്‍ വകുപ്പ് മേധാവികള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂട്ടയോട്ടവും വിളംബര ഘോഷയാത്രയും നടത്തും
തൃക്കരിപ്പൂർ: നിയോജക മണ്ഡലം നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭ പരിധിയിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. 10ന് വൈകീട്ട് നാലിന് ബസ് സ്റ്റാൻഡിൽ തെരുവോര ചിത്രരചന. 14ന് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ബസ്സ്റ്റാൻഡിലേക്ക് കൂട്ടയോട്ടവും തുടർന്ന് ഫ്ലാഷ് മോബും.
17ന് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ ബസ്റ്റാൻഡിൽ സമാപിക്കും. വിളംബര ജാഥയിൽ കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ, അംഗൻവാടി ജീവനക്കാർ, ആശാവർക്കർമാർ, ക്ലബ് - സന്നദ്ധ സംഘടനാംഗങ്ങൾ തുടങ്ങിയവർ അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.