നേത്രാവതി വീണ്ടും പന്‍വേലില്‍നിന്ന്
text_fieldsകാസർകോട്: ചെറിയ ഇടവേളക്കുശേഷം തിരുവനന്തപുരത്തുനിന്ന് കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ് ഒരു മാസത്തേക്ക് കുർളക്ക് പകരം പന്‍വേലില്‍നിന്ന് സര്‍വിസ് നടത്തുമെന്ന് കൊങ്കൺ റെയിൽവേ കോർപറേഷൻ.
ലോകമാന്യ തിലക് ടെർമിനലിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായാണ് 30 ദിവസത്തേക്ക് സെൻട്രൽ റെയിൽവേ പൻവേൽ സ്റ്റേഷനിൽ ട്രെയിനുകൾ ഷോർട്ട് ടെർമിനേറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. നേരത്തേയും എൽ.ടി.ടിയിൽ അറ്റകുറ്റപ്പണി നടക്കുമ്പോൾ നേത്രാവതി എക്സ്പ്രസ് പൻവേലിൽനിന്നാണ് പുറപ്പെട്ടിരുന്നതും യാത്ര അവസാനിപ്പിച്ചിരുന്നതും. മംഗളൂരു സെന്‍ട്രലില്‍നിന്നുള്ള മത്സ്യഗന്ധ എക്സ്പ്രസും പന്വേലില്നിന്നാകും ഒരു മാസത്തേക്ക് സര്‍വിസ് നടത്തുക.
തിരുവനന്തപുരം സെന്‍ട്രല്‍-ലോക്മാന്യ തിലക് 16346 നേത്രാവതി എക്സ്പ്രസും 12620 മത്സ്യഗന്ധയും ജൂൺ 30 മുതൽ ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും.
അതേസമയം, തിരിച്ചുള്ള 16345 നേത്രാവതി എക്സ്പ്രസും 12619 മത്സ്യഗന്ധയും ജൂലൈ ഒന്നു മുതൽ 30 വരെ പൻവേലിൽനിന്നാകും സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.