എന്‍.എഫ്.എസ്.എ വിജിലന്‍സ് കമ്മിറ്റി അവലോകന യോഗം; അനർഹരിൽനിന്ന് പിടിച്ചെടുത്തത് 652 റേഷൻ കാര്‍ഡുകള്‍
text_fieldsകാസർകകോട്: ജില്ലയില്‍ 652 അര്‍ഹതയില്ലാത്ത എ.എ.വൈ പി.എസ്.എച്ച് കാര്‍ഡുകള്‍ പിടിച്ചെടുത്ത് അര്‍ഹരുടെ കൈളിലേക്ക് എത്തിച്ചതായി ജില്ല സപ്ലൈ ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.പി. സജിമോന്‍ എന്‍.എഫ്.എസ്.എ (ദേശീയ ഭക്ഷ്യസുരക്ഷ നിയമം) വിജിലന്‍സ് കമ്മറ്റി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ കടത്തിണ്ണയില്‍ കിടക്കുന്നവര്‍ക്കും അതിദരിദ്രര്‍ക്കും മുന്‍ഗണന കാര്‍ഡ് വിതരണം ചെയ്തു.
വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളിലെ ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്പെഷല്‍ ഡ്രൈവ് നടത്തി കൂടുതല്‍ അര്‍ഹതയില്ലാത്ത കാര്‍ഡുകള്‍ കണ്ടെത്തി അവ അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കണമെന്ന് ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യ കമീഷന് അംഗം എം. വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ജില്ല സപ്ലൈ ഓഫിസര്‍ ഇന്‍ചാര്‍ജ് കെ.പി. സജിമോന്‍ ചര്‍ച്ച ക്രോഡീകരിച്ച് മറുപടി നല്കി. താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ കെ.വി. ദിനേശന്, കെ.എന്‍. ബിന്ദു, എന്‍.എഫ്.എസ്.എ വിജിലന്‍സ് കമ്മിറ്റി അംഗങ്ങളായ വിവിധ വകുപ്പ് , മേധാവികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.