Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:32 AM GMT Updated On
date_range 23 Feb 2022 5:32 AM GMT13കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ ഒമ്പതു വർഷം കഠിന തടവ്
text_fieldsbookmark_border
കാസർകോട്: 13കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് ഒമ്പതു വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. മാലോം ഗ്രാമം കായക്കുന്ന് മാത്യു ആന്റണി എന്ന അപ്പച്ചനെയാണ് (61)കാസർകോട് പോക്സോ കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവ് അനുഭവിക്കണം. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പിയായിരുന്ന എം.വി. സുകുമാരനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story