സംസ്ഥാനത്ത് കോവിഡ് ഇതര മരണങ്ങൾ കുറഞ്ഞു; മരണനിരക്കിൽ ഏഴുശതമാനം കുറവ്
text_fieldsകാസർകോട്: കോവിഡ് കാലം കേരളത്തെ കോവിഡ് ഇതര മരണത്തിൽനിന്ന് രക്ഷപ്പെടുത്തിയതായി കണക്കുകൾ. തദ്ദേശ സ്വയംഭരണവകുപ്പിെൻറ 'സേവന' സിവിൽ രജിസ്ട്രേഷനിൽ രേഖപ്പെടുത്തിയ കണക്കു പ്രകാരം കോവിഡിനെതിരായ പ്രതിരോധം മറ്റുരോഗങ്ങളാൽ മരണത്തിലേക്ക് വഴുതിവീഴാതെ 30,000ത്തോളം പേരെ രക്ഷപ്പെടുത്തിയെന്നാണ് അനുമാനം.
2016മുതൽ 2019വരെ കേരളത്തിലെ മരണസംഖ്യ മൂന്നുശതമാനം െവച്ച് വർധിക്കുകയായിരുന്നു. 2020ൽ മുൻവർഷത്തെ അപേക്ഷിച്ച് ഏഴുശതമാനം കുറയുകയുണ്ടായി. ശരാശരി വർധനയും കൂടി ചേർക്കുേമ്പാൾ 11ശതമാനത്തിെൻറ കുറവ് മരണനിരക്കിലുണ്ടായതായി വെബ്സൈറ്റിൽ പറയുന്നു. ഈ കാലയളവിലെ മരണനിരക്ക് പരിശോധിക്കുേമ്പാൾ 30,000 കോവിഡ് ഇതരർക്ക് പേർക്ക് പ്രതിരോധം തുണയായതായി കണക്കാക്കാം. 2016 ൽ 2,44,946, 2017ൽ 2,52,135, 2018ൽ 2,55,626, 2019ൽ 2,64,196 എന്നിങ്ങനെ ഉയർന്നുകൊണ്ടിരുന്ന മരണനിരക്ക് 2020ൽ 2,43,664 ആയി കുറയുകയാണുണ്ടായത്. 2021ൽ സെപ്റ്റംബർ ഒമ്പത് വരെ 1,75,214 ആണ് സംസ്ഥാന മരണനിരക്ക്. ഇത് ശരാശരി പരിശോധിക്കുേമ്പാൾ ഈവർഷം അവസാനം 2,56,000വരെയാകാം. 2020ൽ മരണനിരക്ക് കുറയാനുണ്ടായ കാരണം കോവിഡിനെതിരായ പ്രതിരോധപ്രവർത്തനം മറ്റ് ആരോഗ്യപ്രശ്നങ്ങൾ കുറച്ചതാണ്. മാസ്കും സാനിറ്റൈസറും ശ്വാസകോശ, സാംക്രമികരോഗങ്ങളിൽനിന്ന് രക്ഷനൽകി. ആശുപത്രിജന്യ രോഗങ്ങളും കുറഞ്ഞു.
ഭക്ഷണ രീതിയിൽ പ്രകടമായ മാറ്റം വന്നതും മരണനിരക്ക് കുറയാൻ കാരണമായതായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിസാംറാവുത്തർ പറഞ്ഞു. വാഹനാപകടങ്ങൾ വഴിയുണ്ടാകാറുള്ള മരണം 30ശതമാനത്തിലധികം കുറവുണ്ടായി. 2016ൽ 4287, 2017ൽ 4131, 2018ൽ 4303, 2019ൽ 4440, 2020ൽ 2970 എന്നിങ്ങനെയാണ് അപകട മരണ നിരക്ക്. കോവിഡ് ഇളവിൽ വാഹനങ്ങൾ ഓടിത്തുടങ്ങിയ 2021ൽ അപകട മരണവും വർധിക്കാൻ തുടങ്ങിയിട്ടുണ്ട്.
ജൂലൈ വരെ 1936പേരാണ് കേരളത്തിൽ അപകടമരണത്തിനു വിധേയരായവർ. ഈ വർഷം മരണസംഖ്യ മൂവായിരത്തിനടുത്ത് എത്തുമെന്നാണ് സൂചന. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി പൊലീസ് പരിശോധന ഇപ്പോഴും തുടരുന്നതിനാൽ 2019ലെ കണക്കിേലക്ക് അപകടമരണനിരക്ക് ഉയരാൻ സാധ്യതയില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.