തീരദേശ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുന്നതിലെ തടസ്സം നീക്കണം -വനിത കമീഷൻ
text_fieldsകാസർകോട്: തീരദേശ പരിപാലന നിയമത്തിലെ നിയന്ത്രണം മൂലം കടലോര മേഖലയില്‍ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ തടസ്സം നേരിടുന്ന സ്ഥിതിയാണെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. തീരദേശത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്റെ ഭാഗമായി ബേക്കല്‍ ജി.എഫ്.എച്ച്.എസ്.എസില്‍ നടത്തിയ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
തീരദേശ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് തീരദേശ പരിപാലന നിയമം തടസ്സമാകരുത്. ഈ മേഖലയില്‍ എല്ലാ വീടുകള്‍ക്കും കക്കൂസ് നിര്‍മിക്കാന്‍ അനുവാദം നല്‍കണം. ഇതിന് ആവശ്യമായ ശുപാര്‍ശ വനിത കമിഷന് സര്‍ക്കാരിന് നല്കു. തീരദേശമേഖലയില്‍ മാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്കാന് ശുചിത്വമിഷന്റെ സത്വരമായ ശ്രദ്ധയുണ്ടാകണം. തീരമേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതും പരിഹാര നിര്‍ദേശങ്ങള്‍ സഹിതം സര്‍ക്കാരിനു ശിപാര്‍ശയായി നല്‍കും.
ജാഗ്രത സമിതികള്‍ക്ക് സ്റ്റാറ്റ്യൂട്ടറി പദവി നല്‍കണമെന്ന് വനിത കമ്മീഷന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. വനിത കമീഷന് ഏറ്റവും കുറവ് പരാതി ലഭിക്കുന്ന ജില്ലയാണ് കാസര്‍കോട്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും വനിത കമീഷന് അധ്യക്ഷ പറഞ്ഞു. കമ്മീഷന് അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ അഡ്വ.പി. കുഞ്ഞായിഷ, വി.ആര്. മഹിളാമണി, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുധാകരന്, വാര്‍ഡ് മെംബര്‍മാരായ എന്‍. ഷൈനി മോള്, കസ്തൂരി ബാലന്, കെ.ആര്. പുഷ്പാവതി, നിര്‍മല അശോകന്, സി.ഡി.എസ് ചെയര്പേഴ്സൻ കെ. സനൂജ, സി.ഡി.എസ് മെംബര്‍ അജിത, തീരദേശ വളൻറിയര്‍ സുഷമ, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. റിസര്‍ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന ചര്‍ച്ച നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.