കാസർകോട് ജില്ലയിൽ ഒമിക്രോൺ
text_fieldsകാസർകോട്: ഗൾഫ് സന്ദർശനം കഴിഞ്ഞെത്തിയ വ്യക്തിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ചു വന്ന മധൂർ സ്വദേശിയായ അമ്പതുകാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളം വഴി ട്രെയിനിലാണ് കാസർകോട്ടെത്തിയത്.
ഇയാളെ ടാറ്റ കോവിഡ് ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ ആദ്യത്തെ ഒമിക്രോൺ കേസാണിത്. ഇയാളുടെ ഭാര്യയെയും മൂന്നു മക്കളെയും നിരീക്ഷണത്തിലാക്കിയതായി ഡി.എം.ഒയുടെ ഓഫിസ് അറിയിച്ചു. സമ്പർക്ക പട്ടിക തയാറാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇയാൾ താമസിക്കുന്ന ക്വാർട്ടേർസിന് പരിസരത്ത് താമസിക്കുന്നവരെയും പരിശോധനക്ക് വിധേയമാക്കും. സമ്പർക്ക പട്ടികയും തയാറാക്കും.
43 പേര്‍ക്കുകൂടി കോവിഡ്
കാസര്‍കോട്: ജില്ലയില്‍ 43 പേര്‍ക്കുകൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 33 പേര്‍ക്ക് നെഗറ്റിവായി. നിലവില്‍ 331പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 840. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4018 പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.