ഓണാഘോഷം; ഹരിതചട്ടം പാലിച്ച് നടത്തണം
text_fieldsകാസർകോട്: ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മേളകളും ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ജില്ലതല ഏകോപനസമിതി, കാമ്പയിന് സെക്രട്ടേറിയറ്റ് സംയുക്ത യോഗം നിര്‍ദേശിച്ചു. പ്രാദേശികമായി നടക്കുന്ന കുടുംബശ്രീ ഓണച്ചന്തകള്‍ മുതല്‍ മാളുകള്‍ വരെയുള്ള ഓണ വിപണികളിലും ഓണാഘോഷം നടത്തുന്ന അയല്‍ക്കൂട്ടങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ വരെയും ഹരിതചട്ടം പാലിച്ച് നടത്തണം.
എന്‍ഫോഴ്സ്മെന്റ് ടീം വിപണികളിലും ഓണാഘോഷ പരിപാടികളിലും തെരുവോര -പൂക്കച്ചവടകേന്ദ്രങ്ങളിലും പരിശോധന നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സ്ഥാപന പരിധിയിലെ ക്ലബുകളിലും മറ്റും നടത്തുന്ന ഓണാഘോഷ പരിപാടികള്‍ പരിശോധിക്കാന്‍ ജെ.എച്ച്.ഐ, വി.ഇ.ഒ തുടങ്ങിയവരെ ചുമതലപ്പെടുത്തണം. എ.ഡി.എസ്, വാര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവര്‍ വാർഡ് തലത്തില്‍ ഹരിത ഓണം കാമ്പയിന് നടത്തും.
യോഗത്തില്‍ എല്‍.എസ്.ജി.ഡി ജോ.ഡയറക്ടര്‍ ജെയ് സണ്മാത്യു അധ്യക്ഷത വഹിച്ചു. നവകേരളം കർമ പദ്ധതി ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, ശുചിത്വമിഷന് ജില്ല കോഓഡിനേറ്റര്‍ എ. ലക്ഷ്മി, ഡി.എസ്.എം പി.ഒ കെ.വി. രഞ്ജിത്ത്, എം. ഹരിദാസ്, എക്സിക്യുട്ടീവ് എൻജിനീയര്‍ വി. മിത്ര, ഡി.പി.ഒ ഓഫിസ് പ്രതിനിധി എന്‍.ആര്. രാജീവ്, ക്ലീന്‍ കേരള കമ്പനി ഡി.എം മിഥുന് ഗോപി, എച്ച്. കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.