പരിമിതികൾ മാറ്റിവെച്ച് ഭിന്നശേഷി കുരുന്നുകളുടെ ഓണാഘോഷം
text_fieldsതൃക്കരിപ്പൂർ: കായലോരത്ത് ഓളങ്ങളുടെ കളിചിരിയിൽ പരിമിതികൾ സാധ്യതകളാക്കി കുരുന്നുകളുടെ ഓണാഘോഷം. ചെറുവത്തൂർ ബി.ആർ.സിയുടെ ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആയിറ്റികടവ് റിസോർട്ടിൽ സംഘടിപ്പിച്ച ഓണാഘോഷമാണ് ആഹ്ലാദത്തിന്റെ പൂവിളിയുയർത്തിയത്. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് നേടിയ ഭിന്നശേഷി വിദ്യാർഥി പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ വീണമോൾക്ക് എസ്.എസ്.കെ ജില്ല പ്രാഗ്രാം ഓഫിസർ ഡി. നാരായണ ഉപഹാരം നൽകി.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. മുഹമ്മദ് അസ്ലം (പടന്ന), വി.വി. സജീവൻ (വലിയപറമ്പ), സി.വി. പ്രമീള (ചെറുവത്തൂർ), ജനപ്രതിനിധികളായ ഷംസുദ്ദീൻ ആയിറ്റി, എൻ.വി. രാമചന്ദ്രൻ, സി. യശോദ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ രമേശൻ പുന്നത്തിരിയൻ, ചന്തേര ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.പി. ലക്ഷ്മണൻ, പി.ടി.എ പ്രസിഡന്റ് പി.വി. സുഭാഷ്, ബി.ആർ.സി ട്രെയിനർമാരായ അനൂപ് കുമാർ കല്ലത്ത്, പി. വേണുഗോപാലൻ, എം.പി. ശ്രുതി എന്നിവർ സംസാരിച്ചു. മാടക്കാലിലെ ഗോകുൽ രാജിന് വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ സംഗീതോപകരണം ഒക്കാറിന സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.