ഓണക്കിറ്റ് വിതരണം അപൂർണം
text_fieldsപടന്ന: ഓണത്തിന് റേഷൻകടവഴിയുള്ള സർക്കാറിെന്റ കിറ്റുവിതരണം അപൂർണം. പടന്ന പഞ്ചായത്തിൽ 250ഓളം കാർഡുടമകൾക്ക് കിറ്റ് കിട്ടിയില്ല.
കിറ്റ് കിട്ടാത്തവർ റേഷൻകട ഉടമകളുമായി തർക്കത്തിലാവുന്നുണ്ടെങ്കിലും തങ്ങൾക്ക് കിട്ടിയ കിറ്റുകളുടെ എണ്ണം കുറവാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വ്യക്തമായ മറുപടി കിട്ടുന്നില്ലെന്നും കടയുടമകൾ പറയുന്നു. പടന്നയിലെ രണ്ട് റേഷൻകടകളിലായി 124, എടച്ചാക്കൈ 37, ഉദിനൂരിലെ രണ്ട് കടകളിൽ 61, തെക്കേക്കാട് 30 എന്നിങ്ങനെയാണ് കിറ്റിന്റെ കുറവ്. ഈ മാസം 23ന് ആരംഭിച്ച കിറ്റ് വിതരണം ബുധനാഴ്ചയോടെ അവസാനിക്കും.
ഓണത്തിനുശേഷം കിറ്റ് വിതരണം ഉണ്ടാകില്ല എന്ന് ഭക്ഷ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരിക്കെ ഇനി ബാക്കിയുള്ളവർക്ക് കിറ്റ് കിട്ടാനുള്ള സാധ്യത കുറവാണ് എന്നാണ് കടയുടമകൾ പറയുന്നത്.
കിട്ടാത്തവരുടെ റേഷൻ കാർഡ് നമ്പറും മൊബൈൽ നമ്പറും വാങ്ങിവെച്ച് കിറ്റ് എത്തിയാൽ അറിയിക്കാം എന്നുപറഞ്ഞ് സമാധാനിപ്പിച്ച് അയക്കുകയാണ് കടയുടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.