തൊഴിൽ വേണ്ടേ? 3600 ഒഴിവുകളിലേക്ക് അപേക്ഷകൾ 200 മാത്രം
text_fieldsകാസർകോട്: ഈ മാസം 19ന് കാസർകോട്ട് നടക്കുന്ന മെഗാ തൊഴിൽ മേളയിലേക്ക് അപേക്ഷ നൽകിയവർ 200 മാത്രം. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്‍റെ മേല്‍നോട്ടത്തില്‍ സങ്കൽപ് (എസ്.എ.എൻ.കെ.എ.എൽ.പി) പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകൂടത്തിന്‍റെയും ജില്ല പ്ലാനിങ് ഓഫിസിന്‍റെയും ജില്ല സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന 'തൊഴിലരങ്ങ് -2022'ൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 3600ഓളം വരും.
പഠനം പൂർത്തിയാക്കിയവര്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും സുവര്‍ണാവസരം എന്ന നിലയിലാണ് 'തൊഴിലരങ്ങ്' സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് തൊഴില്‍മേള നടക്കുന്ന മാര്‍ച്ച് 19ന് നേരിട്ട് കോളജിലെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാം. രാവിലെ ഒമ്പതു മണി മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
60 ഓളം കമ്പനികളാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻജിനീയറിങ്, ഫാര്‍മസി, ഐ.ടി.ഐ, ഓട്ടോ മൊബൈല്‍, പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്കും തൊഴില്‍ മേളയില്‍ അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണ്‍: 8848323517.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.