കാസർകോട് ഗവ. മെഡിക്കൽ കോളജിൽ ജനുവരി മൂന്നുമുതൽ ഒ.പി തുടങ്ങാൻ ധാരണ
text_fieldsബദിയടുക്ക: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിൽ ഒ.പി സേവനം ജനുവരി മൂന്നിന് തുടങ്ങാൻ ധാരണ. ഇതിെൻറ മുന്നോടിയായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി മെഡിക്കൽ കോളജ് സന്ദർശിച്ചു. ഡിസംബർ 30ഓടെ കോളജിൽ ആവശ്യമായ മരുന്ന് എത്തിക്കാനും ധാരണയായി. ഫാർമസിസ്റ്റ്, സെക്യൂരിറ്റി നിയമന നടപടികൾ പുരോഗമിക്കുന്നുണ്ട്. ആശുപത്രി സമുച്ചയത്തിെൻറ നിർമാണം പൂർത്തിയാകാത്തതിനാൽ അക്കാദമിക്ക് ബ്ലോക്കിലാണ് ഒ.പി ഒരുക്കുക. ആശുപത്രി നിർമാണം വിലയിരുത്താനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എത്തിയത്.
അക്കാദമിക്ക് ബ്ലോക്കിൽ കൂടുതലായി വേണ്ട സൗകര്യങ്ങൾ, ആശുപത്രി ബ്ലോക്കിെൻറ സിവിൽ- ഇലക്ട്രിക് ജോലികളിലെ പുരോഗതി, കെട്ടിടങ്ങളുടെ പ്രവൃത്തി എന്നിവ മെഡിക്കൽ ഡയറക്ടർ പരിശോധിച്ചു.
നിർമാണ ചുമതലയുള്ള കിറ്റ്കോ എൻജിനീയർമാരുമായും കരാറുകാരുമായും ഇവർ ചർച്ച നടത്തി. അടുത്തവർഷം പകുതിയോടെ ആശുപത്രി ബ്ലോക്കിെൻറ നിർമാണം പൂർത്തിയാക്കി കിടത്തി ചികിത്സക്കുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഡിസംബർ ആദ്യവാരം ഒ.പി തുടങ്ങുമെന്നാണ് നേരത്തേ സ്ഥലം സന്ദർശിച്ച ആരോഗ്യ മന്ത്രി വീണാ ജോർജ് ഉറപ്പുനൽകിയിരുന്നത്.
ഇത് നടപ്പാവാത്തതിനെ തുടർന്ന് പ്രതിപക്ഷ സംഘടനകൾ ആശുപത്രിയിൽ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കോളജിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.