ഓപറേഷൻ ക്ലീൻ; ഒരു മാസത്തിനിടെ പിടിയിലായത് 105 പേർ
text_fieldsകാഞ്ഞങ്ങാട് : മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങൾക്ക് എതിരെയുള്ള പൊലീസ് നടപടി രണ്ടാംഘട്ടത്തിലേക്ക് നടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറുകണക്കിന് മയക്കുമരുന്ന് കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയത്.
പൊലീസിന്റെ ഒന്നാംഘട്ട മയക്കുമരുന്ന് ഓപറേഷൻ വൻ വിജയമായിരുന്നു. ഇടക്കാലത്ത് വീണ്ടും മയക്കുമരുന്ന് സംഘം തലപൊക്കി. ഇതോടെ ക്ലീൻ കാസർകോട് എന്ന പേരിൽ പൊലീസ് രണ്ടാംഘട്ട വേട്ട ഊർജിതമാക്കിയത്. മയക്കുമരുന്ന് സംഘങ്ങൾക്ക് എതിരെ ശക്തമായ നടപടി തുടർന്നും സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
ജില്ലയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്നവർക്കെതിരെ, ഇടനിലക്കാര്ക്കെതിരെ, എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന യുവാക്കൾക്കെതിരെ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. നപടിയെ തുടർന്ന് കഞ്ചാവ് കടത്തും ഉപയോഗവും ഗണ്യമായി കുറയുകയും എന്നാൽ എം.ഡി.എം.എ മയക്കുമരുന്ന് ജില്ലയിലേക്ക് എത്തുന്നത് പൂർണമായി ഇല്ലാതാക്കാൻ സാധിച്ചതുമില്ല.
ഇപ്പോൾ കഞ്ചാവും മയക്കുമരുന്നും ഒരുപോലെ ജില്ലയിലേക്ക് എത്തുന്നുണ്ടെന്നാണ് സൂചന.
ഇവ രണ്ടും ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇതോടെയാണ് പൊലീസ് രണ്ടാം ഘട്ട ഓപറേഷൻ ശക്തമാക്കിയത്. ജില്ലയിൽ കഴിഞ്ഞ മാസം 335 കേസുകൾ ഓപറേഷൻ ക്ലീൻ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ട് .
കാഞ്ഞങ്ങാട് സബ്ഡിവിഷനിൽ മാത്രം കഴിഞ്ഞ മാസം മയക്കുമരുന്ന് വിൽപന ചെയ്യുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരുമായ ആളുകൾ ക്കെതിരെ 105 കേസുകൾ ഓപറേഷൻ ക്ലീൻ കാസർകോട് ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.