വികസനത്തിനായി മുഖാമുഖം
text_fieldsകാസര്‍കോട്: Overall development of the districtത്തിനായുള്ള ആശയക്രോഡീകരണത്തിന് കലക്ടറുടെ നേതൃത്വത്തിൽ മുഖാമുഖം. സര്‍ക്കാര്‍-സ്വകാര്യ ഭൂമി വിനിയോഗത്തിന് ജനപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് പരിഗണിക്കുമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍.
കലക്ടർ നേതൃത്വം നൽകുന്ന ‘നമ്മുടെ കാസറഗോഡ്’മുഖാമുഖം പരിപാടിയുടെ ഭാഗമായി ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി ചേര്‍ന്ന് സംഘടിപ്പിച്ച സംവാദത്തിൽ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 30വരെ നടക്കുന്ന ജനകീയ ശുചിത്വ കാമ്പയിനിന്റെ ഭാഗമായി നഗരത്തിനെ സുല്‍ത്താന്‍ ബത്തേരി മോഡലില്‍ ശുചിത്വനഗരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന് കാസര്‍കോട് വികസനപാക്കേജിലെ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപയോഗപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ നിർദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് കലക്ടർ അറിയിച്ചു. ചില നിർദേശങ്ങളിൽ ജില്ലയുടെ പൊതുവായ വികസനത്തിന് വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനുള്ള വേദിയാണ് ‘നമ്മുടെ കാസറഗോഡ്’എന്ന കലക്ടറുടെ മുഖാമുഖം പരിപാടി.
ചര്‍ച്ചയില്‍ കാസര്‍കോട് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് നഹാസ് പി. മുഹമ്മദ്, സെക്രട്ടറി കെ.വി. പത്മേഷ്, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ വിവിധ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന് സ്വാഗതവും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു. ലോഗോ പ്രസ് ക്ലബ് സെക്രട്ടറി കെ.വി. പത്മേഷും വൈസ് പ്രസിഡന്റ് നഹാസ് പി. മുഹമ്മദും പ്രകാശനം ചെയ്തു.
നിർദേശങ്ങൾ
- രാത്രിയിലും ബസ് സൗകര്യം ലഭ്യമാക്കണം
- പെരിയ എയര്‍ സ്ട്രിപ്, കോവളം ബേക്കല്‍ ജലപാത എന്നിവയുടെ പ്രവര്‍ത്തനം വേഗത്തിലാക്കണം
- കടല്‍ വിഭവ സംസ്കരണശാല വേണം
- കശുവണ്ടിയെ ബ്രാൻഡ് ചെയ്ത് വിപണനം നടത്തണം
- ഉരുള്‍പൊട്ടല്‍ മേഖലകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിന് പകരം സ്ഥിരമായൊരു സംവിധാനം
- സര്‍ക്കാര്‍ സ്ഥാപനങ്ങളെ കണക്ട് ചെയ്ത് കെ.എസ്.ആര്.ടി.സി സര്‍വിസ് വേണം
- നഗരത്തെ രാത്രിയിലും സജീവമാക്കാന്‍ പദ്ധതി നടപ്പിലാക്കണം
- നഗരത്തിൽ പാര്‍ക്കുകളും വിശ്രമകേന്ദ്രങ്ങളും ആവശ്യം
- ആലപ്പുഴ എക്സിക്യുട്ടിവ്, ജനശതാബ്ദി ട്രെയിനുകള്‍ കാസര്‍കോട്ടുവരെ നീട്ടണം
- സഹകരണ ബാങ്കുകളെ കാര്ഷികോൽപന്നങ്ങളുടെ മൂല്യവര്‍ധിത ഉൽപന്നങ്ങളാക്കി വിപണനം ചെയ്യുന്ന കേന്ദ്രങ്ങളാക്കണം
- ഗ്രൂപ് വില്ലേജുകള്‍ ഒഴിവാക്കി വില്ലേജുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കണം
- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യം
- ഓട്ടോകള്‍ക്ക് മീറ്റര്‍ ഘടിപ്പിച്ച് ചാർജ് ഈടാക്കണം
- പ്രകൃതിസൗഹൃദമായി ഗ്രാമീണ ടൂറിസം നടപ്പിലാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.