പൈതൃകഗ്രാമത്തിൽ പഴമയെ ചേർത്തുപിടിച്ച് നെൽകൃഷി
text_fieldsകാഞ്ഞങ്ങാട്: പോയകാലത്തെ കാർഷിക സംസ്കൃതി പുതുതലമുറക്ക് പകർന്നുകൊടുക്കാൻ മോനാച്ച പൈതൃക ഗ്രാമം. ഫോക് ലാൻഡിെന്റ സഹകരണത്തോടെ ഇവിടെ നടത്തിയ ‘നാട്ടി ഉത്സവം’ കൗതുക കാഴ്ചയായി. കാഞ്ഞങ്ങാട് നഗരസഭ ഉപ്പിലിക്കൈ വയലിലാണ് പരമ്പരാഗത രീതിയിൽ നാട്ടി ഉത്സവം നടത്തിയത്. മുതിർന്ന കർഷകൻ എ.വി. ചന്തുകുട്ടി കൈക്കോട്ട് ഉപയോഗിച്ച് കണ്ടം കൊത്തിയാണ് ഉദ്ഘാടനം ചെയ്തത്.
മുഖ്യാതിഥി സിനിമാതാരം എം. തമ്പായി അമ്മ പാട്ട് പാടി ഞാറുനട്ടു. പുല്ലാഞ്ഞോട്ട് ഉണ്ണിയമ്മയുടെയും മാരൻ പാട്ട്, ചാലമരുതോട് കുഞ്ഞി മാക്കം എന്നി നാടൻ പാട്ടും, പോർച്ച പാട്ടും നാട്ടിയുത്സവത്തിന് കൊഴുപ്പേകി. എം. ശ്യാമള, പി.വി. ലക്ഷ്മി, മാധവി പനകൂൽ, ടി.വി. യശോദ, ടി.വി.രാധ, കെ. വത്സല, പി. ഓമന എന്നിവരാണ് നാട്ടി നടീൽ ഉത്സവത്തിൽ പങ്കെടുത്തത്. കാർഷികവൃത്തിയുടെ പുതിയ മാനങ്ങൾ കണ്ടെത്തിയ നാട്ടി പയമ്മയിൽ എ.വി. കൃഷ്ണൻ, പി. നാരായണൻ. പിലാക്കാൽ നാരായണൻ. രാജൻ ഉപ്പിലിക്കൈ എന്നിവരുടെ അനുഭവങ്ങളും പുതിയ തലമുറക്ക് വരുൺ ദിവസങ്ങളിൽ പകർന്നു നൽകും. നാട്ടി ഉത്സവത്തിന് പി. ഗോപാലനാണ് കൃഷിസ്ഥലം പാകപ്പെടുത്തിയത് ഫോക്ലാന്റ് ചെയർമാൻ ഡോ.വി. ജയരാജൻ, ബിജു രാഘവൻ, എം. പ്രമോദ്, സുരേശൻ മോനച്ച, സതീശൻ ബങ്കളം, സംഗീത് ഭാസ്കർ എന്നിവർ സംസരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.