പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് നാടിന് സമർപ്പിച്ചു
text_fieldsകാസർകോട്: ജില്ലയിലെ തേജസ്വിനി പുഴക്ക് കുറുകെ പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റർ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എം. രാജഗോപാലൻ, ഇ. ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ എന്നിവർ സന്നിഹിതരായി.
നീലേശ്വരം മുനിസിപ്പാലിറ്റിയും കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് ബന്ധിപ്പിച്ച് കാര്യങ്കോട് പുഴയിൽ നബാർഡ് സഹായത്തോടുകൂടി നിർമ്മിച്ച പദ്ധതിയാണിത്. കാര്യങ്കോട് പുഴയിൽ വേനൽ കാലത്ത് വേലിയേറ്റ സമയത്ത് പാലായി മുതൽ 18 കിലോമീറ്റർ മുകൾഭാഗം വരെ ഉപ്പു കലർന്ന ജലം എത്തുകയും കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം നിലനിന്നിരുന്നു. ഈ പദ്ധതി യാഥാർത്ഥ്യമായതോടെ ഉപ്പുവെള്ളം തടയപ്പെടുകയും സമീപപ്രദേശങ്ങളായ നിലേശ്വരം മുൻസിപ്പാലിറ്റി, കിനാനൂർ-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ-ചീമേനി, ചെറുവത്തൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും 4866 ഹെക്ടർ കൃഷിഭൂമിയിലും മറ്റു കുടിവെള്ള സ്രോതസ്സുകളും ശുദ്ധജലം ലഭ്യമാവുകയും ചെയ്യും. കൃഷിക്ക് ആവശ്യമായ ജല സ്രോതസായും റോഡ്ഗതാഗതത്തിനും ഈ പദ്ധതി ഉപയുക്തമാകും. ടൂറിസം വികസനത്തിനും ഉപകരിക്കും.
നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി രാജ്മോഹൻ, നബാർഡ് എ.ജി.എം ദിവ്യ കെ.ബി, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി വത്സലൻ, കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ രവി, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രമീള സി.വി., ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് പന്തമാക്കൽ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മോഹൻ, കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. കുഞ്ഞിരാമൻ, നീലേശ്വരം നഗരസഭ കൗൺസിലർമാരായ വി.വി. സതി, ടി.പി. ലത, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പർ എം. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.