പള്ളിക്കര റെയിൽവേ ഗേറ്റ് അടക്കുന്നു; മേൽപാലംവഴി ഗതാഗത ക്രമീകരണം
text_fieldsകാസർകോട്: നീലേശ്വരം പള്ളിക്കരയിൽ പുതുതായി നിർമിച്ച റെയിൽവേ മേൽപാലത്തിൽ ജില്ല കലക്ടർ കെ. ഇമ്പശേഖർ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണിത്. നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനെ തുടർന്നാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. റെയിൽവേ ഗേറ്റ് വ്യാഴാഴ്ച മുതൽ അടച്ചിടും.
യാത്രക്കാർ പള്ളിക്കര മേൽപാലം വഴിയുള്ള ബദൽ റൂട്ട് ഉപയോഗിക്കണം. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ ക്രമീകരണം പ്രാബല്യത്തിൽ വരും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വഴിതിരിച്ചുവിടൽ പ്രാബല്യത്തിൽ തുടരും.
എല്ലാ യാത്രക്കാരും വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ഗതാഗത സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും വഴിതിരിച്ചുവിടൽ അടയാളങ്ങളും ട്രാഫിക് പൊലീസ് നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്നും ജില്ല കലക്ടർ നിർദേശിച്ചു. പൊലീസിനെ അധികമായി വിന്യസിക്കാൻ ട്രാഫിക് പൊലീസിനും കലക്ടർ നിർദേശം നൽകി.
പ്രധാന കവലകളിലും ആക്സസ് പോയിന്റുകളിലും ഗതാഗതം നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരുണ്ടാകും. ശരിയായ മാർഗനിർദേശത്തിനായി തന്ത്രപ്രധാന സ്ഥലങ്ങളിൽ സൂചനാ ബോർഡുകളും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.