അപേക്ഷ നല്‍കാനെത്തിയ യുവതിയെ പീഡിപ്പിച്ച പഞ്ചായത്തംഗം അറസ്റ്റിൽ
text_fieldsമംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മുന്നൂറു പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കാനെത്തിയ യുവതിയെ പ്രസിഡൻറിെൻറ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. പഞ്ചായത്തംഗമായ ബാബുഷെട്ടിയെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി മക്കളെയും കൂട്ടി പഞ്ചായത്ത് ഓഫിസിലെത്തിയത്. കുട്ടികളെ പുറത്തുനിര്‍ത്തിയ ശേഷം മെംബര്‍ യുവതിയെ പ്രസിഡൻറിെൻറ മുറിയിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അപേക്ഷ പഞ്ചായത്ത് പ്രസിഡൻറിന് നല്‍കണമെന്ന് പറഞ്ഞാണ് യുവതിയെ വിളിപ്പിച്ചത്. പഞ്ചായത്ത് അംഗം യുവതിയെ പീഡിപ്പിക്കുന്ന രംഗം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ തെളിവ് പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.