ജനകീയാസൂത്രണത്തിന് ഒപ്പമാണ് പപ്പൻ കുട്ടമത്തിെൻറ സ്ഥാനം
text_fieldsകാസർകോട്: സംസ്ഥാനത്ത് ജനകീയാസൂത്രണത്തിെൻറ രജത ജൂബിലിയാഘോഷവേളയിൽ കാസർകോടിന് മറക്കാനാവാത്ത ഒരാളുണ്ട്. ജനകീയാസൂത്രണത്തിെൻറ പിറവിമുതൽ ഇന്നും സജീവമായി ഇന്നും ഒപ്പംനിൽക്കുന്ന പപ്പൻ കുട്ടമത്ത് എന്ന പി.വി. പത്മനാഭനെക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്.
ചെറുവത്തൂർ കുട്ടമത്ത് സ്വദേശിയായ ഇദ്ദേഹം 26 വർഷമായി കാഞ്ഞങ്ങാട് നെല്ലിക്കാട്ടാണ് താമസം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ സംസ്ഥാനതല പ്രവർത്തകനായിരുന്ന ഇദ്ദേഹം സാക്ഷരത യഞ്ജത്തിൽ ജില്ലയിൽ നേതൃസ്ഥാനത്തുനിന്ന് പ്രവർത്തിച്ചു. ചെണ്ടവാദനത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ പപ്പൻ കുട്ടമത്ത് സംസ്ഥാന ശാസ്ത്ര കലാജാഥയെയും സാക്ഷരതാ ജാഥയെയും താളമിട്ട് കൊഴുപ്പിക്കാൻ ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. കിലയുടെ ജില്ലതല ഫെസിലിറ്റേറ്റർ എന്ന നിലയിൽ സംസ്ഥാനത്തെ തദ്ദേശ പ്രതിനിധികൾക്ക് 25വർഷം തുടർച്ചയായി പരിശീലനം നൽകി.
1996 മുതൽ ഇന്നു വരെ കാസർകോട്ടെ അധികാരവികേന്ദ്രീകരണത്തിെൻറ തുടർച്ചയാണ് പപ്പൻ കുട്ടമത്ത് എന്ന് തോമസ് െഎസക് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ജനകീയാസൂത്രണം ജില്ല കോഓഡിനേറ്റർ, ജില്ല ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗം, സംസ്ഥാന ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അപൂർവം വ്യക്തികളിൽ ഒരാൾ. ഭോപ്പാൽ ദുരന്തമുണ്ടായപ്പോൾ അതിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഭാരത് ജ്ഞാൻവിജ്ഞാൻ ജാഥയുടെ ക്യാപ്റ്റനായിരുന്നു. 14 സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും കലാപരിപാടികൾ നടത്തി.
മാലിദ്വീപിൽ നടന്ന ഇൻറർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ ശാസ്ത്രകലാ പരിപാടി അവതരിപ്പിക്കാൻപോയ ഇന്ത്യൻ ടീമിെൻറ ക്യാപ്റ്റനായിരുന്നു.
പപ്പൻ കുട്ടമത്ത് അന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ കേന്ദ്ര നിർവാഹക സമിതിയംഗമായിരുന്നു.മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ജാഥാ പരിപാടികൾ കാണുകയും പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനുള്ള പപ്പൻ മാഷിെൻറ കഴിവാണ് അദ്ദേഹത്തിെൻറ സ്വീകാര്യതയുടെ പ്രധാന കാരണമെന്നും പറഞ്ഞാണ് ഐസക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.