പെരിയ കൊലപാതകം: അറസ്റ്റിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി
text_fieldsഉദുമ: പെരിയ കൊലപാതകക്കേസിൽ സി.ബി.ഐ രാഷ്ട്രീയപ്രേരിതമായി നേതാക്കളെയും പ്രവർത്തകരെയും പ്രതി ചേർക്കുന്നു എന്നാരോപിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ സി.പി.എമ്മിെൻറ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ചട്ടഞ്ചാലിൽ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, ബി. മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു. ഉദുമയിൽ കെ. സന്തോഷ്കുമാർ, കെ.ആർ. രമേശ്കുമാർ, ടി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. മാങ്ങാട് എം.കെ. വിജയൻ, കെ. രത്നാകരൻ എന്നിവരും പാലക്കുന്നിൽ വി.ആർ. ഗംഗാധരൻ, വി. പ്രഭാകരൻ എന്നിവരും സംസാരിച്ചു.
പള്ളിക്കരയിൽ പി.കെ. അബ്ദുല്ല, ടി.സി. സുരേഷ്, പെരിയാട്ടടുക്കത്ത് എം. ഗൗരി, അജയൻ പനയാൽ, തച്ചങ്ങാട് കുന്നൂച്ചി കുഞ്ഞിരാമൻ, വി.വി. സുകുമാരൻ, വി. ഗീത, ബാലൻ കുതിരക്കോട്, എ.വി. ശിവപ്രസാദ്, കോളിയടുക്കത്ത് ടി. നാരായണൻ, ഇ. മനോജ്കുമാർ, ടി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. മേൽപറമ്പിൽ ആർ. പ്രദീപ്, ഹബീബ് റഹ്മാൻ മാണി, വി. സംഗീത് തുടങ്ങിയവരും സംസാരിച്ചു.
അറസ്റ്റ് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനം
ഉദുമ: പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട മുഴുവൻ പേരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഉദുമയിൽ പ്രകടനം നടത്തി .
പഞ്ചായത്ത് ചെയർമാൻ കെ.ബി.എം. ഷെരീഫ്, കൺവീനർ ഭക്തവത്സലൻ , നേതാക്കളായ ബി. ബാലകൃഷ്ണൻ , എം.എച്ച്. മുഹമ്മദ് കുഞ്ഞി ,വാസു മാങ്ങാട് ,പാറയിൽ അബൂബക്കർ ശ്രീധരൻ വയലിൽ ,കാദർ കാതീം ,സുബൈർ പാക്യാര,സുകുമാരി ശ്രീധരൻ, ടി.കെ. ഹസീബ്, ചന്ദ്രൻ നാലാം വാതുക്കൽ, ബഷീർ പാകാര, സുനിൽ അഞ്ചാം പുര എന്നിവർ നേതൃത്വം നൽകി.
സമാപന സംഗമം ജില്ല കോൺഗ്രസ് സെക്രട്ടറി ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.വി. ഉദയകുമാർ,ബോക്ക് മെംബർ പുഷ്പ, ഹാരിസ് അങ്കക്കളരി എന്നിവർ സംസാരിച്ചു.
മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം–ഡി.സി.സി
കാസർകോട്: പെരിയ ഇരട്ട കൊലപാതകത്തിൽ സി.ബി.ഐ പ്രതിചേർത്ത മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ. കോൺഗ്രസും രക്തസാക്ഷികളുടെ കുടുംബവും നിരന്തരമായി നടത്തിയ നിയമപോരാട്ടത്തിെൻറ വിജയമാണ് യഥാർഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുൻ എം.എൽ.എ, ജില്ല സെക്രട്ടേറിയറ്റ് അംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പ്രതികളായിട്ടും പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് സി.പി.എം തിരുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.