പെരിയ ഇരട്ടക്കൊല: സി.ബി.ഐ എത്തിയത് നിലക്കാത്ത പോരാട്ടത്തിനൊടുവിൽ
text_fieldsകാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണമെത്തിയത് നിലക്കാത്ത സമരപോരാട്ടങ്ങൾക്കൊടുവിൽ. ക്രൈം ബ്രാഞ്ച് ഉൾെപ്പടെയുള്ള ഒരു അന്വേഷണവും ഫലപ്രദമല്ലെന്ന നിലപാടിലായിരുന്നു ആ സമരവീര്യം. ഒടുവിൽ സി.ബി.ഐ എത്തി കൂടുതൽപേരെ പ്രതിചേർത്തതോടെയാണ് കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും നേരിയ തോതിലെങ്കിലും ആശ്വാസമുണ്ടായത്.
സി.ബി.ഐ അന്വേഷണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു. അതിെൻറ ഫലം കൂടിയായിരുന്നു ഡിസംബർ ഒന്നിന് നടന്ന സി.ബി.ഐയുടെ ആദ്യ അറസ്റ്റും പിന്നെ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനടക്കമുള്ളവരെ സി.ബി.ഐ പ്രതി ചേർത്തതും. പെരിയ ഇരട്ടക്കൊലക്കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സി.പി.എം പ്രവർത്തകരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾെപ്പടെയുള്ളവരെ പ്രതി ചേർക്കുകയും ചെയ്തു. 2019 സെപ്റ്റംബർ 30 നാണ് കേസ് സി.ബി.ഐക്ക് കോടതി വിടുന്നത്.
കെ.വി: ഉദുമയിൽ പാർട്ടിയുടെ അവസാനവാക്ക്
പെരിയ: ഇരട്ടക്കൊലപാതകക്കേസിൽ സി.ബി.ഐ പ്രതി ചേർത്ത മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമന് ഉദുമ മണ്ഡലത്തിലെ സ്വാധീനം അത്ര ചെറുതല്ല. രാഷ്ട്രീയ ശത്രുക്കളെപ്പോലും പ്രസ്ഥാനത്തോട് അടുപ്പിച്ച് മണ്ഡലത്തിൽ സി.പി.എമ്മിനെ നിർണായക ശക്തിയാക്കുന്നതിൽ പ്രധാന പങ്കാണുള്ളത്. 2001, 2006 കാലഘട്ടത്തിൽ ഉദുമ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഉദുമയിൽ വികസന പ്രവർത്തനങ്ങളോടൊപ്പം പാർട്ടിയെ കെട്ടിപ്പടുക്കുന്നതിനും ശ്രദ്ധചെലുത്തി. ഉദുമ ഏരിയയിലെ ലോക്കൽ കമ്മിറ്റികളിൽ ഉണ്ടാവുന്ന ചെറുപ്രശ്നങ്ങൾ പോലും പരിഹരിക്കുന്നതിൽ അവസാനവാക്ക് കെ.വിയുടേതാണ്. പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണങ്ങളിലും സമയവും സന്ദർഭവും നോക്കാതെ സഹായിക്കാനിറങ്ങും.
പാർട്ടി പ്രവർത്തകരായ അഞ്ചു പേരെ സി.ബി.ഐ പ്രതി ചേർത്തപ്പോഴും കെ.വി. കുഞ്ഞിരാമന് ഐക്യദാർഢ്യം എന്ന ഹാഷ്ടാഗോ ടെയാണ് പാർട്ടി പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. എം.എൽ.എ ആയിരുന്ന സമയത്ത് ബേക്കൽ പ്രദേശത്ത് ഉയർന്ന നക്ഷത്ര ഹോട്ടലുകൾക്കെതിരെ പാർട്ടിക്കിടയിൽ മുറുമുറുപ്പ് ഉണ്ടായെങ്കിലും എല്ലാ എതിർപ്പും അനുകൂല സ്വരമാക്കി മാറ്റാൻ കെ.വിക്ക് കഴിഞ്ഞിരുന്നു. പാർട്ടിയുടെ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും പ്രാദേശിക ഗ്രന്ഥശാല പ്രസിഡൻറ്, സ്കൂൾ പി.ടി.എ പ്രസിഡൻറ് തുടങ്ങിയ നാട്ടിലെ ചെറുഭാരവാഹിത്വവും കൈയാളിപ്പോന്ന കെ.വിയെ കേസിൽ പ്രതിചേർത്തത് ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്.
കൊലപാതകം: നാൾ വഴികൾ
2019 ഫെബ്രുവരി 17: രാത്രി 7.36ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടു
ഫെബ്രുവരി 19: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരെന്റ അറസ്റ്റ്
ഫെബ്രുവരി 20: സി.പി.എം പ്രവർത്തകൻ സജി സി. ജോർജിെന്റ അറസ്റ്റ്
ഫെബ്രുവരി 21: അന്വേഷണം ക്രൈംബ്രാഞ്ചിന്. അഞ്ച് സി.പി.എം പ്രവർത്തകർ കൂടി അറസ്റ്റിൽ
മേയ് 14: സി.പി.എം ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും അറസ്റ്റിൽ
മേയ് 20: ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
ജൂൈല 17: കേസിെൻറ വിചാരണ ജില്ല സെഷൻസ് കോടതിയിലേക്ക് മാറ്റി
സെപ്റ്റംബർ 30: ക്രൈംബ്രാഞ്ചിെന്റ കുറ്റപത്രം റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച് അന്വേഷണം സി.ബി.ഐക്ക് വിട്ടു
ഒക്ടോബർ 24: സി.ബി.ഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു
ഒക്ടോബർ 26: അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ സർക്കാർ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി
ഒക്ടോബർ 29: സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. കേസ് ഡയറി ഹാജരാക്കാൻ നിർദേശം
2020 ജനുവരി 8: പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
ആഗസ്റ്റ് 25: ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ വിധി ഡിവിഷൻ ബെഞ്ച് ശരിവെച്ചു
സെപ്റ്റംബർ 12: ഡിവിഷൻ ബെഞ്ചിെന്റ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
ശരത്ലാലിെന്റയും കൃപേഷിെന്റയും മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചു
2020 ഡിസംബർ 1:സംസ്ഥാന സർക്കാറിെൻറ അപ്പീൽ തള്ളി. സി.ബി.ഐ അന്വേഷണമെന്ന ഹൈകോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു
2021 ഡിസംബർ1:സി.ബി.ഐ അഞ്ച്
സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തു
ഡിസംബർ 2: മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനെ സി.ബി.ഐ പ്രതിചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.