പെരിയ കൊലപാതകം: സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു
text_fieldsകാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്-ശരത് ലാൽ കൊലപാതക കേസിൽ മുൻ എം.എൽ.എ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെ സി.ബി.ഐ പ്രതിചേർത്തിട്ടും അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ ഹെഡ്പോസ്റ്റ് ഒാഫിസിന് മുന്നിൽ സമാപിച്ചു. പ്രകടനത്തിന് ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, കോൺഗ്രസ് നേതാക്കളായ പി.എ. അഷറഫലി, പി.വി. സുരേഷ്, സി.വി. ജയിംസ്, കരുൺ താപ്പ, എം.സി. പ്രഭാകരൻ, കെ. ഖാലിദ്, അർജുൻ തായലങ്ങാടി, സാജിദ് മൗവ്വൽ, ജി. നാരായണൻ, ഉമേഷ് അണങ്കൂർ, പി.കെ. വിജയൻ, ശാഹുൽ ഹമീദ്, സി.ജി. ടോണി, മുനീർ ബാങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.