പന്നിശല്യം: കലക്ടർക്ക് പരാതി നൽകി
text_fieldsമൊഗ്രാൽ: രാത്രിയിൽ മൊഗ്രാലിൽ പന്നിക്കൂട്ടങ്ങൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് നാട്ടുകാർക്ക് ഭീഷണിയാവുന്ന സാഹചര്യത്തിൽ അടിയന്തര നടപടിയാവശ്യപ്പെട്ട് പരാതി. പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, തഖ്വ നഗർ യുവജന കൂട്ടായ്മ പ്രതിനിധികൾ എന്നിവർ കലക്ടർക്കും മൃഗസംരക്ഷണ വകുപ്പ് മേധാവിക്കും കുമ്പള പഞ്ചായത്ത് പ്രസിഡന്റിനുമാണ് പരാതി നൽകിയത്.
മൊഗ്രാൽ ടൗൺ, തഖ്വ നഗർ, മീലാദ് നഗർ, നടപ്പള്ളം, ടി.വി.എസ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് നൂറോളം വരുന്ന പന്നിക്കൂട്ടങ്ങൾ ഭീതിപരത്തി വിലസുന്നത്.
വീട്ടുപറമ്പുകളിൽ കയറുന്ന പന്നിക്കൂട്ടങ്ങൾ പൂച്ചെടികളും പച്ചക്കറി കൃഷികളും മറ്റും അപ്പാടെ നശിപ്പിക്കുന്നതായി പരാതിയിലുണ്ട്. ശബ്ദം കേട്ടാൽ ഭയംമൂലം ജനാലവഴി നോക്കിക്കാണാനേ വീട്ടുകാർക്ക് കഴിയുന്നുള്ളൂ. രാത്രിയും വെളുപ്പിനും ആരാധനാലയത്തിലും മദ്റസയിലും പോകുന്നവർക്ക് വഴിയിലുടനീളം പന്നിക്കൂട്ടങ്ങളെയാണ് കാണാൻ സാധിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.