പിലിക്കോട് ഗവ. യു.പി സ്കൂളില്‍ 1.75 കോടിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsപിലിക്കോട്: സംസ്ഥാനത്ത് അഞ്ചുവർഷത്തിനകം വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പിലിക്കോട് ഗവ. യു.പി സ്കൂളില്‍ 1.75 കോടി മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവന് മണിയറ, പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. കൃഷ്ണന്, ജില്ല പഞ്ചായത്ത് അംഗം എം. മനു, പിലിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വി.വി. സുലോചന, പിലിക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. വിജയന്, പിലിക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സി.വി. ചന്ദ്രമതി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത, പിലിക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. നവീന്‍കുമാര്‍, വി. പ്രദീപ്, കെ. ഭജിത്ത്, ഡി.ഡി.ഇ കെ.വി. പുഷ്പ, സി. രാമകൃഷ്ണന്, ജില്ല പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, ചെറുവത്തൂര്‍ എ.ഇ.ഒ കെ.ജി സനല്‍ ഷാ, സമഗ്രശിക്ഷ കേരളം ബി.പി.സി ചെറുവത്തൂര്‍ വി.എസ്. ബിജുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെട്ടിടനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച കോണ്‍ട്രാക്ടറെ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന് ആദരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്നകുമാരി സ്വാഗതവും സ്കൂള്‍ പ്രധാനാധ്യാപകന് ബാലകൃഷ്ണന് നാറോത്ത് നന്ദിയും പറഞ്ഞു.
എ.സി. കണ്ണന് നായര്‍ സ്മാരക ഗവ. യു.പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കാസർകോട്: മേലാങ്കോട് എ.സി. കണ്ണന് നായര്‍ സ്മാരക ഗവ. യു.പി സ്കൂള്‍ കെട്ടിട സമുച്ചയവും മോഡല്‍ പ്രീപ്രൈമറി കാമ്പസും മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ് മേലാങ്കോട്ട് പ്രീപ്രൈമറി സ്കൂളെന്ന് മന്ത്രി പറഞ്ഞു. ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യതിഥിയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോഡല്‍ പ്രീപ്രൈമറി പദ്ധതി വിശദീകരണം സമഗ്രശിക്ഷ കേരളം ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ പി.വി. രവീന്ദ്രന് നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയര്മാന് അബ്ദല്ല ബില്‍ ടെക്, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്പേഴ്സൻ കെ.വി. മായാകുമാരി, കൗണ്‍സിലര്‍മാരായ ടി.വി. സുജിത് കുമാര്‍, കെ. ലത, എന്‍. അശോക് കുമാര്‍, കുസുമം ഹെഗ്ഡെ, എം. ശോഭ, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. പുഷ്പ, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ വി.വി. ഭാസ്കരന്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, നഗരസഭ മുന്‍ ചെയര്മാന് വി.വി. രമേശ്, വികസന സമിതി ചെയര്മാന് പി. അപ്പുക്കുട്ടന്, എ.ഇ.ഒ കെ.ടി. ഗണേഷ് കുമാര്‍, പി. പ്രവീണ്‍ കുമാര്‍, എം. സുനില്‍കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കളായ കെ. രാജ്മോഹന്‍, കെ.കെ. വത്സലന്‍, കെ.സി. പീറ്റര്‍, പി.പി. രാജു, ജോണ്‍ ഐമണ്‍, എം. കുഞ്ഞമ്പാടി, രതീഷ് പുതിയ പുരയില്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, മുത്തലീബ് കൂളിയങ്കാല്‍, പി.ടി. നന്ദകുമാര്‍, കെ.വി. ബാലകൃഷ്ണന്, എന്‍.എ. ഖാലിദ്, എച്ച്.ആര്. ശ്രീധരന്, പി.ടി.എ പ്രസിഡൻറ് എച്ച്.എന്‍. പ്രകാശന്, മദര്‍ പി.ടി.എ പ്രസിഡന്റ് രശ്മി പുതുക്കൈകെ, വി. വനജ, ബി. ബാബു എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത സ്വാഗതവും സ്കൂള്‍ പ്രധാനാധ്യാപകന് കൊടക്കാട് നാരായണന് നന്ദിയും പറഞ്ഞു.
മേക്കാട്ട് സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കും –മന്ത്രി
കാസർകോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ജി.വി.എച്ച്.എസ്.എസ് മടിക്കൈ-2 മേക്കാട്ട് സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മടിക്കൈ രണ്ട് വൊക്കേഷനല്‍ ഗവ. സ്കൂളിെൻറ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് ഉപഹാര സമര്‍പ്പണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂര്‍ സോളാര്‍ പാനല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്പേഴ്സൻ അഡ്വ. എസ്.എന്‍. സരിത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ശ്രീലത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് അബ്ദുൽ റഹ്മാന്, ഡി.ഡി.ഇ കെ.വി. പുഷ്പ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. പ്രകാശന്, മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്പേഴ്സൻ രമ പത്മനാഭന്, മടിക്കൈ മുന്‍ പഞ്ചായത്ത് പ്രസിഡൻറുമാരായ സി. പ്രഭാകരന്, എം. രാജന്, കെ.വി. കുമാരന് തുടങ്ങിയവര്‍ സംസാരിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ് എസ്. പ്രീത സ്വാഗതം പറഞ്ഞു. സ്കൂള്‍ പ്രഥമാധ്യാപകന് സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.