9000 പേരെ സാക്ഷരരാക്കാൻ പദ്ധതി
text_fieldsകാസർകോട്: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിലൂടെ ജില്ലയില്‍ 9000 നിരക്ഷരരെ സാക്ഷരരാക്കും. ജില്ല സാക്ഷരത സമിതി യോഗത്തിേന്റതാണ് തീരുമാനം. കേന്ദ്ര സര്‍ക്കാറിന്റെയും കേരള സര്‍ക്കാറിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പ്രത്യേക സാക്ഷരത തുടര്‍വിദ്യാഭ്യാസ പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം. ജില്ല സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ് സാക്ഷരത പരിപാടി. ജില്ലയിലെ 15 വയസ്സിന് മുകളിലുള്ള ഒമ്പതിനായിരം നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനാണ് പദ്ധതി. 7200 സ്ത്രീകളെയും 1800 പുരുഷന്മാരെയുമാണ് ഇങ്ങനെ കണ്ടെത്തുക.
സ്ത്രീകള്‍, പെണ്‍കുട്ടികള്‍, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍, അതിഥി തൊഴിലാളികള്‍, പ്രത്യേക പരിഗണന വിഭാഗങ്ങള്‍, നിര്‍മാണ തൊഴിലാളികള്‍, തീരദേശവാസികള്‍ തുടങ്ങിയവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. ദേശീയ സാക്ഷരത മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പദ്ധതി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ പി.എന്‍.ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സെപ്റ്റംബര്‍ 12ന് രാവിലെ 11.30ന് ജില്ല പഞ്ചായത്ത് ഹാളില്‍ പദ്ധതിയുടെ ജില്ലതല സംഘാടകസമിതി രൂപവത്കരിക്കും. ഒക്ടോബര്‍ അവസാനവാരം ക്ലാസുകള്‍ ആരംഭിക്കും. 2023 ജനുവരി 22 ന് മികവുത്സവമെന്ന പേരില്‍ സാക്ഷരത പരീക്ഷ നടത്തും.
ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള, ഡി.ഡി.ഇ കെ.വി. പുഷ്പ, എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാറാണി, ഡോ. രാധാകൃഷ്ണ ബെള്ളൂര്‍, പപ്പന് കുട്ടമത്ത്, പി. രവീന്ദ്രന്, കെ.വി.വിജയന്, ഇ.വി. നാരായണന്, കെ.വി. ലിജിന്‍, ആര്.എ. സ്മിത ബേബി, ടി.എം.എ.കരീം തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.