പ്ലസ് വൺ സീറ്റ്: എം.എസ്.എഫ് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം
text_fieldsകാസർകോട്: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പ്രദേശത്ത് മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥ. പത്താംതരം പാസായ മുഴുവൻ പേർക്കും പ്ലസ് വൺ സീറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റിയാണ് മാർച്ച് നടത്തിയത്. ആയിരത്തോളം പേർ പങ്കെടുത്ത മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു.
തുടർന്ന് സമരക്കാരിൽ ചിലർ ബാരിക്കേഡിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ, പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച് സമരക്കാർ ദേശീയപാത ഉപരോധിച്ചു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളെത്തിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. മാർച്ച് യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു
എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ഹരിത സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഹിദ റാഷിദ്, അസ്ഹറുദ്ദീൻ മണിയനോടി, സഹദ് അംഗഡിമൊഗർ, നഷാത്ത് പരവനടുക്കം, ജാബിർ തങ്കയം, റംഷീദ് തോയമ്മൽ, സിദ്ദീഖ് മഞ്ചേശ്വർ, സലാം ബെളിഞ്ചം, അഷ്‌റഫ് ബോവിക്കാനം, താഹ തങ്ങൾ, റഹീം പള്ളം തുടങ്ങിയവർ നേതൃത്വം നൽകി.
10 പേർക്കെതിരെ കേസ്
കാസർകോട്: എം.എസ്.എഫ് കലക്ടറേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് ജില്ല പ്രസിഡൻറ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മറ്റു ഭാരവാഹികളായ അസ്ഹറുദ്ദീൻ മണിയനോടി, സിദ്ദീഖ് മഞ്ചേശ്വരം, അഷ്റഫ് ബോവിക്കാനം, ജാബിർ തങ്കയം, സഹദ് അംഗടിമുഗർ, റംഷിദ് തോയമ്മൽ, റഹീം പള്ളം, ശാനിഫ് നെല്ലിക്കട്ട എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.