പോക്സോ കേസ് ദുരുപയോഗം: കെ.എ.ടി.എഫ് നിയമനടപടിക്ക്
text_fieldsകാസർകോട്: വ്യാജ പരാതികൾ നൽകി പോക്സോ കേസിൽ കുടുക്കി സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ മനോവീര്യം തകർക്കുന്ന നടപടികൾക്കെതിരെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ശക്തമായ പ്രക്ഷോഭം തുടങ്ങാൻ തീരുമാനം. ലഹരിമരുന്ന് ലോബികൾക്കെതിരെ ബോധവത്കരണം നടത്തിയതിന്റെ പേരിൽ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ അധ്യാപകനെതിരെ സ്കൂളിലെത്തന്നെ ചില അധ്യാപകർ വിദ്യാർഥികളെ ഉപയോഗിച്ച് നൽകിയ പരാതി ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് കെ.എ.ടി.എഫ് നിയമനടപടിക്കൊരുങ്ങുന്നത്.
പോക്സോ കേസുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യോഗം സംസ്ഥാന സെക്രട്ടറി ഒ.എം. യഹ് യാ ഖാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷഹീദ് തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. യൂസുഫ് ആമത്തല, ജില്ല ജനറൽ സെക്രട്ടറി യൂസുഫ് കുമ്പള, ട്രഷററർ ഇബ്രാഹിം കരീം ഉപ്പള, ജില്ല ഭാരവാഹികളായ നൗഫൽ ഹുദവി, ടി.കെ. ബഷീർ, സൈദലവി, മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എ. മക്കാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.