പോക്സോ കേസുകളിൽ രണ്ടുപേർക്ക് കഠിനതടവ്
text_fieldsകാസർകോട്: 14ഉം ഏഴും പ്രായമുള്ള പെൺകുട്ടികൾ ഇരയായ വ്യത്യസ്ത പോക്സോ കേസുകളിൽ പ്രതികൾക്ക് കഠിന തടവ്. രണ്ട് കേസുകളിലും കാസര്‍കോട് അഡീഷനല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. ഉണ്ണികൃഷ്ണനാണ് വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്.
14കാരിക്ക് മാനഹാനി വരുത്തിയ കേസിൽ മുന്നാട് കുളിയന്മരത്തെ എച്ച്. ആനന്ദന് എട്ടു വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. 2018 ജൂണ്‍ രണ്ടിന് ഉച്ചക്ക് രണ്ടിന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഹാനി വരുത്തിയെന്നാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ എട്ടു മാസം കൂടി തടവ് അനുഭവിക്കണം. ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ ടി. ദാമോദരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
ഏഴുവയസ്സുകാരിക്ക് മാനഹാനി വരുത്തിയ മറ്റൊരു കേസിൽ പഡ്രെ വാണി നഗറിലെ രാജേഷ് നായ്ക്കിന് ഏഴു വർഷം കഠിന തടവും 60,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 18 മാസം അധിക തടവ് അനുഭവിക്കണം. 2016 ഡിസംബര്‍ ഒമ്പതിനു മുമ്പുള്ള രണ്ടാഴ്ചകളില്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിക്ക് മാനഹാനി വരുത്തിയെന്നാണ് കേസ്. ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ എന്‍.കെ. ബാലകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസിലും പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.