വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
text_fieldsകാസർകോട്: നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നത് ഭരിക്കുന്ന സര്‍ക്കാറുകളുടെ ഉദാത്തമായ കടമയും ഉത്തരവാദിത്തവുമാണെന്നും എം.പി പറഞ്ഞു.
ആസാദീ കാ അമൃത് മഹോത്സവ ഭാഗമായി ബിജിലി മഹോത്സവ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ജില്ല നോഡല്‍ ഓഫിസര്‍ കെ. ബിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ടി.പി. ഹൈദരലി നന്ദിയും പറഞ്ഞു. സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുതി സ്ഥാപിതശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, ഉപഭോക്തൃ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിഡിയോ പ്രദര്‍ശനം നടന്നു. ഗുണഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കുവെക്കലും യക്ഷഗാനാവതരണവും വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.