Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫ​ണ്ടും...

ഫ​ണ്ടും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ച ‘പൊ​സ​ഡി​ ഗും​ബെ’ ടൂ​റി​സം പ​ദ്ധ​തി​യും ക​ട​ലാ​സി​ലൊ​തു​ങ്ങി​യോ..?

text_fields
bookmark_border
Posadi Gumpe Tourism Project
cancel

കാ​സ​ർ​കോ​ട്​: പൈ​വ​ളി​ഗെ, ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​ര​ത്തെ​യും കാ​സ​ർ​കോ​ടി​ലെ​യും ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് ജീ​വ​ൻ വെ​ക്കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി​യ​തും, ഫ​ണ്ട് അ​നു​വ​ദി​ച്ച​തും, ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തു​മാ​യ 'പൊ​സ​ഡി​ഗും​ബെ' ടൂ​റി​സം പ​ദ്ധ​തി​യും വെ​ന്റി​ലേ​റ്റ​റി​ൽ ത​ന്നെ.

മ​ഞ്ഞം പൊ​തി​ക്കു​ന്ന്, റാ​ണി​പു​രം മ​ല​നി​ര​ക​ൾ​ക്കൊ​പ്പം ജി​ല്ല​യി​ലെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​ക്കു​ക​യാ​യി​രു​ന്നു പൊ​സ​ഡി​ഗും​ബെ ടൂ​റി​സം പ​ദ്ധ​തി കൊ​ണ്ട് ബി.​ആ​ർ.​ഡി.​സി​യു​ടെ ല​ക്ഷ്യം. ഈ ​പ്ര​ദേ​ശം മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ എ.​കെ.​എം അ​ഷ്റ​ഫ് എം.​എ​ൽ.​എ 2023 സെ​പ്റ്റം​ബ​ർ മാ​സം പ്ര​സ്തു​ത ടൂ​റി​സം പ​ദ്ധ​തി​യെ കു​റി​ച്ച് നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കു​ക​യും അ​തി​ന് മ​റു​പ​ടി പ​റ​യ​വെ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ടൂ​റി​സം പ​ദ്ധ​തി​ക്ക് ജി​ല്ലാ വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1.11 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യും, ഇ​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​താ​യും അ​റി​യി​ച്ച​ത്. പ​ദ്ധ​തി​യു​ടെ തു​ട​ക്കം എ​ന്ന നി​ല​യി​ൽ പ്ര​വേ​ശ​ന ക​വാ​ടം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ കി ​യോ​സ്ക്, ക​ഫെ, ക്ലോ​ക്ക് റൂം, ​ശു​ചി മു​റി​ക​ൾ, വ്യൂ ​ട​വ​ർ എ​ന്നീ ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. വ​ർ​ഷം ഒ​ന്ന് പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പോ​ലും തു​ട​ക്ക​മാ​യി​ട്ടി​ല്ല. ആ​യി​രം അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് പൊ​സ​ഡി​ഗും​ബെ മ​ല​നി​ര​ക​ൾ. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​ണ്.

കാ​സ​ർ​കോട് ജി​ല്ല​യി​ലെ പൈ​വ​ളി​കൈ പ​ഞ്ചാ​യ​ത്തി​ലാ​ണ് ഈ ​ടൂ​റി​സം പ്ര​ദേ​ശം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​വി​ട​ത്തെ വ്യൂ ​പോ​യ​ന്റ് എ​ന്ന് പ​റ​യു​ന്ന​ത് 1802 കാ​ല​ഘ​ട്ട​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച​തെ​ന്ന് പ​റ​യു​ന്ന ഗ്രേ​റ്റ് ടി​ഗ്നേ മെ​ട്രി​ക്ക​ൽ സ്റ്റേഷ​നാ​ണ്. ഇ​ത് 2021ൽ ​അ​ന്ന​ത്തെ ജി​ല്ലാ ക​ല​ക്ട​റാ​യി​രു​ന്ന ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു​വി​ന്റെ പ്ര​ത്യേ​ക​ താ​ൽ​പ​ര്യ പ്ര​കാ​രം സം​ര​ക്ഷി​ച്ചു നി​ല​നി​ർ​ത്താ​ൻ ബി.​ആ​ർ.​ഡി.​സി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് പൊ​സ​ഡി ഗും​ബെ ടൂ​റി​സം പ​ദ്ധ​തി​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ​തും. പാ​ർ​ക്കി​ങ് സം​വി​ധാ​ന​മോ, ഭ​ക്ഷ​ണ​ശാ​ല​യോ ഇ​വി​ടെ സ​മീ​പ​ത്താ​യി​ട്ടി​ല്ലാ​ത്ത​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ർ​ഡു​ക​ളോ, മ​റ്റോ ഇ​തു​വ​രെ ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. സ​ഞ്ചാ​രി​ക​ൾ ത​ന്നെ ന​ട​ന്നു, ന​ട​ന്നു ഉ​ണ്ടാ​ക്കി​യ​താ​ണ് മു​ക​ളി​ലേ​ക്കു​ള്ള വ​ഴി. അ​തു​കൊ​ണ്ടു​ത​ന്നെ കു​ത്ത​നെ​യു​ള്ള ക​യ​റ്റം മു​തി​ർ​ന്ന​വ​ർ​ക്കും, സ്ത്രീ​ക​ൾ​ക്കും കു​റ​ച്ച് ആ​യാ​സ​ക​ര​മാ​ണ്. ഉ​യ​രം ക​യ​റും തോ​റും കാ​ഴ്ച ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​വും. സ​ഞ്ചാ​രി​ക​ൾ ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തു​ന്ന​തും ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ്.

ക​ർ​ണാ​ട​ക മേ​ഖ​ല​യി​ലെ മ​ല​നി​ര​ക​ൾ​ക്ക് മേ​ലെ​യു​ള്ള കോ​ട​മ​ഞ്ഞു​മൂ​ടു​ന്ന ഇ​വി​ട​ത്തെ കാ​ഴ്ച​ക​ൾ മ​നോ​ഹ​ര​മാ​ണ്. ഇ​താ​ണ് സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​വും. പൊ​സ​ഡി​ഗുംബെ​ക്ക​ടു​ത്താ​യി​ട്ടു​ള്ള മം​ഗ​ള​ടു​ക്ക ജ​ങ്ഷ​നി​ലെ നോ​ണ​ങ്ക​ൽ, ക​മ്പം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, ത​ല​മു​ഗ​ർ തൂ​ക്കു​പാ​ലം, ഷി​റി​യ അ​ണ​ക്കെ​ട്ട് തു​ട​ങ്ങി​യ​വ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​വി​ടേ​ക്ക് മ​തി​യാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കു​ക​യും, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​വും എ​ത്തി​ക്കാ​നാ​യാ​ൽ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsPosadi Gumpe
News Summary - Posadi Gumpe Tourism Project
Next Story