കലോത്സവ നഗരിയിലെ പോസ്റ്റർ വിവാദമായി; പുലർച്ചയെത്തി പൊലീസ് നീക്കി
text_fieldsകാറടുക്ക: കലോത്സവ നഗരിയിൽ എസ്.എഫ്.ഐയുടെ പേരിൽ പതിച്ച ‘മണിപ്പൂർ’ പോസ്റ്റർ വിവാദമായി. കലോത്സവ നഗരിയിലേക്കുള്ള കവാടത്തിൽ എസ്.എഫ്.ഐയുടെ പേരിൽ പതിച്ച പോസ്റ്ററാണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിള മോർച്ച പൊലീസ് സ്റ്റേഷനിലും ബി.ജെ.പിയുടെ അധ്യാപക സംഘടന എൻ.ടി.യു ഡി.ഡി.ഇക്കും പരാതി നൽകി.
മുള്ളേരിയയിൽ മഹിള മോർച്ചയുടെ പ്രകടനത്തിനുശേഷം കലോത്സവ നഗരിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കെ വെള്ളിയാഴ്ച പുലർച്ച മൂന്ന് മണിക്ക് ആദൂർ പൊലിസ് എത്തിയാണ് പോസ്റ്റർ നീക്കം ചെയ്തത്. പോസ്റ്റർ കലോത്സവ നഗരിയെ കളങ്കപ്പെടുത്താനും സംഘര്‍ഷാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും എൻ.ടി.യു നേതാക്കൾ കുറ്റപ്പെടുത്തി. ആശംസകള്‍ അറിയിച്ച് എന്‍.ടി.യു സ്ഥാപിച്ച ബാനര്‍ ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചതായും ജില്ല പ്രസിഡന്റ് എം. രഞ്ജിത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.