ജില്ലയില്‍ വൈദ്യുതി മോഷണം പതിവായി
text_fieldsചെറുവത്തൂർ: ജില്ലയില്‍ വൈദ്യുതി മോഷണം വ്യാപകമായതോടെ വൈദ്യുതി വകുപ്പിലെ വിജിലന്‍സിെൻറ പരിശോധന കര്‍ശനമാക്കി. ശനിയാഴ്ച കുമ്പള സെക്ഷനു കീഴിലെ ഉജാര്‍ ഉളുവാറില്‍ നിന്നും വൈദ്യുതി മോഷണം കണ്ടെത്തിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. വിജിലന്‍സ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ വിജിലന്‍സ് അസി.എക്സിക്യൂട്ടിവ് എൻജിനീയർ സഹജൻ, അസി. എൻജിനീയർ ഗോപാലകൃഷ്ണൻ നായർ, കുമ്പള സെക്ഷന്‍ സബ് എൻജിനീയര്‍ സുരേന്ദ്രൻ, ലൈൻമാൻ ബിനുമോൻ എന്നിവർ നടത്തിയ പരിശോധനയിലാണ് ഉജാര്‍ ഉളുവാറില്‍നിന്നും വൈദ്യുതി മോഷണം കണ്ടെത്തിയത്.
ഉളുവാര്‍ സ്വദേശി അബ്ദുൽ റഹ്മാെൻറ ഇരുനില വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം പിടികൂടിയത്. സാധാരണ നിലയില്‍ മൂന്ന് സെക്ഷനുകളായി രേഖപ്പെടുത്തുന്ന വൈദ്യുതി റീഡിങ്ങില്‍ പകല്‍ സമയങ്ങളെ അപേക്ഷിച്ച് രാത്രികാലങ്ങളിലാണ് കൂടുതലായും വൈദ്യുതി ഉപയോഗിക്കുന്നത്.
എന്നാല്‍, രാത്രികാലങ്ങളിലെ വൈദ്യുതി റീഡിങ് സാധാരണയില്‍നിന്നും കുറവായി രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടതോടെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈദ്യുതി റീഡിങ് മീറ്ററില്‍ നിന്നും ഒഴിവാക്കി ചേഞ്ച് ഓവര്‍ സ്വിച്ച് ഘടിപ്പിച്ച് വൈദ്യുതി മോഷണം നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട് സബ് ഡിവിഷന്‍ മൂന്ന് ലക്ഷത്തി നാല്‍പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.
വീട്ടുടമയുടെ പേരിൽ ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്തു. ഇത്തരത്തില്‍ പലസ്ഥലങ്ങളില്‍ നിന്നും വൈദ്യുതി മോഷണം പിടികൂടിയ സാഹചര്യത്തില്‍ വൈദ്യുതി വകുപ്പും വിജിലന്‍സും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.