വൈദ്യുതി ടില്ലര്‍ വികസിപ്പിച്ച് എല്‍.ബി.എസ് എൻജിനീയറിങ് കോളജ്
text_fieldsകാസര്‍കോട്: എല്‍.ബി.എസ് എൻജിനീയറിങ് കോളജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം വികസിപ്പിച്ചെടുത്ത വൈദ്യുതി ടില്ലര്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പാടശേഖരങ്ങള്‍ക്ക് അനുയോജ്യമായ ശക്തിയേറിയ വൈദ്യുതി ടില്ലര്‍ ഒറ്റത്തവണ ചാര്‍ജിൽ മൂന്നുമണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 750 വാട്ട് മോട്ടോറാണ് ഇതിന് ശക്തിപകരുന്നത്. പെട്രോള്‍/ഡീസല്‍ ടില്ലറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക്ക് ടില്ലറിനു പത്തില്‍ ഒന്നു മാത്രമാണ് പ്രവര്‍ത്തന ചെലവ്.
പ്രഫസര്‍ എ.വി. ബേബി സിന്ധു, പ്രഫസര്‍ വി. ഷീജ എന്നിവരുടെ കീഴില്‍ ടി.എ. നിതിന്‍, കെ.ടി. അശ്വിന്, കെ.പി. മുഹമ്മദ് ഹുസൈര്‍, യു. വിഘ്നേഷ്, കെ.ജെ. കാര്‍ത്തിക്, എം. വൈശാഖ്, കെ.വി. വിഷ്ണുപ്രസാദ് എന്നീ വിദ്യാര്‍ഥികളാണ് ഹാര്‍വെസ്റ്റ് ഹോളര്‍ എന്ന ടില്ലര്‍ വികസിപ്പിച്ചത്. പ്രോജക്ടിന് കേരള സാങ്കേതിക സർവകലാശാല ഏര്‍പ്പെടുത്തിയ സി.ഇ.ആര്.ഡി ഫണ്ടിങ് ലഭിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണ വിമുക്തവും പ്രവര്‍ത്തന ചെലവ് തുച്ഛവുമായ ടില്ലര്‍ കര്‍ഷകര്‍ക്ക് ഏറെ മുതല്‍ക്കൂട്ടാണ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി സി.വി. കൃഷ്ണന്, വൈസ് പ്രസിഡന്റ് മുജീബ് മാങ്ങാട്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ. ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മേധാവി പ്രഫസര്‍ ജയകുമാര്‍ സ്വാഗതവും പ്രഫസര്‍ എ.വി. ബേബി സിന്ധു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.