പ്രതീഷ് തനിച്ചല്ല; നാട് നെഞ്ചേറ്റി പുസ്തകത്തട്ട്
text_fieldsകാസർകോട്: സ്വന്തം പ്രാണൻ തിരിച്ചുപിടിക്കാൻ ഉളിയെടുത്ത് അധ്വാനിക്കാനിറങ്ങിയ പ്രതീഷ് ഒറ്റക്കായില്ല. വൃക്ക മാറ്റിവെക്കാനുള്ള പണത്തിനുവേണ്ടി ആരുടെ മുന്നിലും കൈനീട്ടാതെ സുഹൃത്തുക്കളുടെ സഹായത്തോടെ അക്ഷരത്തട്ട് നിർമിക്കാനിറങ്ങിയ പ്രതീഷിനൊപ്പം നാടും ചേർന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന മനുഷ്യർ ആ പുസ്തകത്തട്ട് വാങ്ങാൻ അണിചേർന്നേപ്പാൾ ജീവകാരുണ്യ പ്രവർത്തനത്തിൽ പുതിയ അധ്യായമായി അത് മാറി. തൃശൂർ അഞ്ചേരി നിരോലി വീട്ടിൽ പ്രതീഷിന്‍റെ സ്വന്തം ജീവൻ തിരിച്ചുപിടിക്കാനുള്ള ഈ പ്രയത്നം 2021 ഒക്ടോബർ 13ന് 'ഇത് പ്രാണൻ തിരിച്ചുപിടിക്കാനുള്ള പ്രയാണം' എന്ന തലക്കെട്ടിൽ വാർത്തയാക്കിയിരുന്നു.
പ്രതീഷ് നിർമിക്കുന്ന പുസ്തകത്തട്ട് അക്ഷര സ്നേഹികളുടെ കൈകളിലെത്തിക്കാൻ കാസർകോട്ടുനിന്നും തുടക്കമിട്ടത് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ രതീഷ് പിലിക്കോടാണ്. ഇതിനകം ജില്ലയിൽ 500ഒാളം പുസ്തകത്തട്ടുകൾക്ക് ആവശ്യക്കാരുണ്ടായി. കണ്ണൂർ ജില്ലയിലും ആവശ്യക്കാർ രംഗത്തുവന്നു. പത്തുലക്ഷം രൂപയുടെ വിൽപന നടന്നു. 15 വാട്സ് ആപ് ഗ്രൂപ്പുകൾ ആവശ്യക്കാരെ കണ്ടെത്താനായി രൂപം കൊണ്ടു. 5000 പുസ്തകത്തട്ടുകൾ വിറ്റഴിക്കപ്പെടുേമ്പാൾ മാത്രമേ ചെലവുകൾ കഴിച്ച് ചികിത്സക്കുള്ള പണം മിച്ചംവരുകയുള്ളൂവെന്ന് രതീഷ് മാസ്റ്റർ പറഞ്ഞു.
ഇത് മൂന്നാംതവണയാണ് പ്രതീഷിെൻറ വൃക്ക തകരാറിലാകുന്നത്. ആദ്യ തവണ അച്ഛെൻറയും രണ്ടാം തവണ അമ്മയുടെയും സ്വീകരിച്ചു. ഇപ്പോൾ അവയും തകരാറിലായി. അനുജെൻറ വൃക്കയാണ് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയാണ് ചെലവ്. പാലക്കാട്, കൊല്ലം, മലപ്പുറം ജില്ലകളിലും പ്രതീഷിനെ ചികിത്സിക്കാനുള്ള ചെലവ് കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്. നീലേശ്വരത്തെ കെ.വി. രവീന്ദ്രൻ മുഖ്യ കോഒാഡിനേറ്ററായാണ് ഇതുവരെ പുസ്തകത്തട്ട്വിറ്റഴിക്കപ്പെട്ടത്. എൻ.കെ. ജയദീപ് (തൃക്കരിപ്പൂർ), രഞ്ജിത്ത് ഓരി (പടന്ന), സി.വി. രവീന്ദ്രൻ ചെറുവത്തൂർ, സി.കെ. രവീന്ദ്രൻ പിലിക്കോട്, പ്രഭാകരൻ മലാംകടവ്, പത്മനാഭൻ, രമ്യ, നിധിൻ, ഉണ്ണികൃഷ്ണൻ അണിഞ്ഞ, സർവമംഗള പുണിഞ്ചിത്തായ, മധുസൂദനൻ കരിച്ചേരി, എം.കെ പ്രിയ എന്നിവർ നേതൃത്വം നൽകി. 2000 രൂപയാണ് പുസ്തകത്തട്ടിെൻറ വില. 9961607383 ആണ് പ്രതീഷിെൻറ ഫോൺ നമ്പർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.