'യുദ്ധം വേണ്ട'; ചീരയില്‍ തീര്‍ത്ത സന്ദേശവുമായി ജയില്‍ അന്തേവാസികള്‍
text_fieldsകാസർകോട്: സമൂഹത്തിന് വിപത്തായി മാറുന്ന യുദ്ധം ഇനി വേണ്ട എന്ന മഹത്തായ സന്ദേശം ചീരയില്‍ ഒരുക്കി ഹോസ്ദുര്‍ഗ് ജില്ല ജയില്‍ അന്തേവാസികള്‍.
പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വീണാറാണി നിര്‍വഹിച്ചു. ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടര്‍ ഓഫ് അഗ്രികള്‍ചര്‍ കെ.എന്‍. ജ്യോതികുമാരി, അസി. സൂപ്രണ്ടുമാരായ പി.കെ. ഷണ്‍മുഖന്‍, ഇ.കെ. പ്രിയ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരായ എന്‍.വി. പുഷ്പരാജന്‍, ജിമ്മി ജോണ്‍സണ്‍, പ്രമോദ്, സന്തോഷ് കുമാര്‍, അസി. പ്രിസണ്‍ ഓഫിസര്‍മാരായ വിജയന്‍, വിനീത് പിള്ള, ബൈജു, ജയാനന്ദന്‍, വിപിന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സൻ എ.പി. അഭിരാജ് എന്നിവര്‍ സംസാരിച്ചു.
ഇത്തവണ വെണ്ട, ചീര, വഴുതിന, കുമ്പളങ്ങ, നരമ്പന്‍, വെള്ളരി, പച്ചമുളക് എന്നിവക്കുപുറമെ നാട്ടില്‍ പരിചയമില്ലാത്ത മുന്തിരി കൃഷിയും ജയിലില്‍ നടക്കുന്നുണ്ട്. ജയിലില്‍നിന്ന് ഉൽപാദിപ്പിക്കുന്ന ബയോഗ്യാസ് ജൈവവളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.