വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമാക്കിയില്ല; എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിൽ റീത്തുവെച്ച് പ്രതിഷേധം
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് മുളിയാർ പഞ്ചായത്തിലെ മുതലപ്പാറയിൽ ഭൂമി അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമാക്കാത്തതിൽ പ്രതിഷേധം ശക്തം. പ്രദേശത്തെ 25 ഏക്കറിൽ പുനരധിവാസ ഗ്രാമം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ വിരുദ്ധ പ്രവർത്തകരും അമ്മമാരും പുനരധിവാസ ശിലാഫലകത്തിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു.
സുരക്ഷിതമായി ഏൽപിക്കാൻ ഒരിടമില്ലാത്തതുകൊണ്ടാണ് മകളെ കൊന്ന് അമ്മക്ക് ജീവനൊടുക്കേണ്ടി വന്നതെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ പുനരധിവാസ ഗ്രാമ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത് പൗരാവകാശ പ്രവർത്തകൻ എൻ. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. എം. സുൽഫത്ത്, കെ.ബി. മുഹമ്മദ് കുഞ്ഞി, റെജി കരിന്തളം, സുബൈർ പടുപ്പ്, ഹമീദ് ചേരൻകൈ, ഹർഷു പൊവ്വൽ, പ്രേമചന്ദ്രൻ ചോമ്പാല, കെ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ. ചന്ദ്രാവതി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.