കേരള കേന്ദ്ര വാഴ്സിറ്റിയിൽ വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ റെക്കോഡ്
text_fieldsകാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ റെക്കോഡ് വര്‍ധന. വിവിധ വകുപ്പുകളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയിലേക്ക് 255 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 15 അപേക്ഷകള്‍ മാത്രം ഉണ്ടായിരുന്നിടത്താണ് ഇത്രയേറെ വര്‍ധന. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ -117, ഗവേഷണം -64, ബിരുദ കോഴ്‌സുകള്‍ -74 എന്നിങ്ങനെയാണ് കണക്ക്.
അഫ്ഗാനിസ്താനില്‍നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചത് -143. ബംഗ്ലാദേശ് രണ്ടാമതാണ് -22. ഇത്യോപ്യയില്‍നിന്ന് 11 അപേക്ഷകളും ഉണ്ട്. സിറിയ, ദക്ഷിണാഫ്രിക്ക, ഘാന, യുഗാണ്ട, ഇറാഖ്, യമന്‍, താന്‍സാനിയ, നേപ്പാള്‍, സുഡാന്‍, നൈജീരിയ, ശ്രീലങ്ക, കെനിയ, ഇന്തോനേഷ്യ തുടങ്ങി 27 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് അപേക്ഷകരായുള്ളത്.
മാനേജ്‌മെൻറ് സ്റ്റഡീസിലാണ് ഏറ്റവുമധികം അപേക്ഷയെത്തിയത് -85 പേര്‍. പബ്ലിക്ക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന്‍ -23, കമ്പ്യൂട്ടര്‍ സയന്‍സ് -19, കോമേഴ്‌സ് ആൻഡ് ഇൻറര്‍നാഷനല്‍ ബിസിനസ് -16, ഇംഗ്ലീഷ് ആൻഡ് കമ്പാരറ്റിവ് ലിറ്ററേച്ചര്‍ -13, ഇക്കണോമിക്‌സ് -11 എന്നീ വകുപ്പുകളും പട്ടികയില്‍ മുന്നിലുണ്ട്. കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഇന്ത്യന്‍ കൗൺസില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സിലൂടെയാണ് വിദേശ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.