തുലാമഴയിൽ കാസർകോട് ജില്ലക്ക് റെക്കോഡ്
text_fieldsകാസർകോട്: തുലാവര്‍ഷ മഴയുടെ ലഭ്യതയില്‍ ജില്ലയും സര്‍വകാല റെക്കോഡ് മറികടന്നു. ശരാശരി ഈ കാലയളവില്‍ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റര്‍ മഴയായിരിക്കെ ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 25 വരെ ജില്ലയില്‍ 801.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തു തോര്‍ന്നത്.
ഇതുവരെ 148 ശതമാനം അധികമഴ. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള തുലാവര്‍ഷ കാലയളവില്‍ ജില്ലയില്‍ ശരാശരി ലഭിക്കേണ്ടത് 344.4 മില്ലിമീറ്റര്‍ മഴയാണ്. 1901 മുതലുള്ള 121 വര്‍ഷത്തെ തുലാവര്‍ഷ മഴയുടെ കണക്കില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുലാവര്‍ഷ മഴ ലഭിച്ച റെക്കോഡ് ഇനി 2021ന് സ്വന്തം.
1932ല്‍ രേഖപ്പെടുത്തിയ 790.9 മില്ലിമീറ്റര്‍ മഴയെയാണ് 2021 മറികടന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ 121 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജില്ല തുലാവര്‍ഷ സീസണില്‍ 800 മില്ലിമീറ്റര്‍ മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.