റവന്യൂ ജില്ല ശാസ്ത്രോത്സവം; ദുർഗക്ക് വിജയകിരീടം
text_fieldsകാസർകോട്: അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട റവന്യൂജില്ല ശാസ്ത്രോത്സവത്തിന് ചെമ്മനാട്ടെ സ്കൂൾ മുറ്റത്ത് സമാപനമാകുമ്പോൾ 17 ഒന്നാം സ്ഥാനവും ഒമ്പത് രണ്ടാം സ്ഥാനവും ഏഴ് മൂന്നാം സ്ഥാനവും 52 എ ഗ്രേഡും അഞ്ച് ബി ഗ്രേഡുമായി 394 പോയന്റോടെ ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് വിജയകിരീടം ചൂടി. ആതിഥേയരായ ചെമ്മനാടാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 284 പോയന്റാണ് ഇവർക്കുള്ളത്. 230 പോയന്റുമായി ജി.എച്ച്.എസ്.എസ് ചായ്യോത്ത് മൂന്നാമതുമെത്തി.
ശാസ്ത്രോത്സവം സമാപന സമ്മേളനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഷാനവാസ് പാദൂർ, അബ്ബാസ് ബീഗം, അഡ്വ. എസ്.എൻ. സരിത എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഡോ. എ. സുകുമാരൻ നായർ സ്വാഗതവും പി.ടി. ബെന്നി നന്ദിയും പറഞ്ഞു. മുൻ മന്ത്രി സി.ടി. അഹ്മദലി സംബന്ധിച്ചു.
കാസർകോട്: ശാസ്ത്രോത്സവത്തിന് ശനിയാഴ്ച സമാപനമാകുമ്പോൾ ഹോസ്ദുർഗ് ഉപജില്ല ചെമ്മനാട്ടെ സ്സൂൾ മുറ്റത്ത് വിജയക്കൊടി പാറിച്ച് ഒന്നാമതായി. മുപ്പത് ഒന്നാം സ്ഥാനവും 26 രണ്ടാം സ്ഥാനവും 28 മൂന്നാം സ്ഥാനവും 203 എ ഗ്രേഡും 31 ബി ഗ്രേഡും നാല് സി ഗ്രേഡുമായി 1368 പോയന്റോടെയാണ് ഹോസ്ദുർഗ് ഉപജില്ല വിജയകിരീടം ചൂടിയത്.
രണ്ടാമതായുള്ള കാസർകോടിന് 1340 പോയന്റാണ്. ചെറുവത്തൂർ-1227, കുമ്പള-1154, ബേക്കൽ-1139, ചിറ്റാരിക്കാൽ-1034, മഞ്ചേശ്വരം-924
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.