റിയാസ് മൗലവി വധക്കേസ് വിധി: കൺവെൻഷൻ നിരോധിച്ച് പൊലീസ്
text_fieldsകാസർകോട്: റിയാസ് മൗലവി വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് കോഓർഡിനേഷൻ കൗൺസിൽ വിളിച്ച കൺവെൻഷന് അനുമതി നിഷേധിച്ച് പൊലീസ്. ‘റിയാസ് മൗലവിയുടെ കോടതി വിധിയും നീതിയും’ എന്ന വിഷയത്തിൽ ന്യൂനപക്ഷ, മനുഷ്യാവകാശ സംഘനകളെയും നേതാക്കളെയും പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ച കൺവെൻഷൻ ടൗൺ പൊലീസാണ് ക്രമസമാധാന പ്രശ്നം ഉന്നയിച്ച് നിരോധിച്ചത്. ടൗൺ പൊലീസ് സ്വയമെടുത്ത തീരുമാനമാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. ക്രമസമാധന പ്രശ്നം ഉന്നയിച്ച് മുനിസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയത് പൊലീസാണ്. കത്തിൽ ക്രമസമാധന പ്രശ്നമെന്ന് മാത്രമാണ് പരാമർശിച്ചതെന്ന് നഗരസഭ സെക്രട്ടറി ജസ്റ്റിൻ പറഞ്ഞു. 2017ൽ മൗലവി കൊല്ലപ്പെട്ടതിനെ തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയത് പരിയാരം മെഡിക്കൽ കോളജിലായിരുന്നു. തിരികെ മൃതദേഹം കാസർകോട് ചൂരി പള്ളിയിൽ പൊതുദർശനത്തിന് വെക്കുന്നതും പൊലിസ് നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.