സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഡിസംബര്‍ 30ന് കാസര്‍കോട്ട്
text_fieldsകാസര്‍കോട്: സമസ്ത കേരള ജംഇയതുല്‍ ഉലമയുടെ മൂന്നു വര്‍ഷം നീണ്ടു നില്ക്കുന്ന നൂറാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖാപന സമ്മേളനം ഡിസംബര്‍ 30ന് കാസര്‍കോട്ട് നടക്കും. പ്രഖ്യാപന സമ്മേളന വിജയത്തിനായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമസ്ത ബഹുജന സംഗമം സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര ഉപാധ്യക്ഷന്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മാലിക് ദീനാര്‍ തങ്ങള്‍ കാസര്‍കോട് കേന്ദ്രീകരിച്ച് തുടക്കം കുറിച്ച ആത്മീയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടപ്പിലാക്കി വരുന്നതെന്ന് തങ്ങള്‍ പറഞ്ഞു. ജനങ്ങളുടെ മതകീയമായ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്കുമ്പോള് തന്നെ സമൂഹത്തിന്റെ സർവതോമുഖമായ പുരോഗതിക്കായി സമസ്ത പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സാമൂഹിക തിന്മകള്‍ക്കെതിരെയും മത പരിഷ്കരണങ്ങള്‍ക്കെതിരെയും സമസ്തയുടെ മുന്‍കാല പണ്ഡിതര്‍ സ്വീകരിച്ച ധീരമായ നിലപാടുകളാണ് കേരളത്തില്‍ ഇന്നു കാണുന്ന ആത്മീയമായ ചൈതന്യത്തിന്റെ അടിസ്ഥാനം.
സമസ്തയുടെ നൂറു വര്‍ഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാവും നൂറാം വാര്‍ഷിക പ്രഖ്യാപനത്തിന് കാസർകോട് ജില്ലയെ തിരഞ്ഞെടുത്തതും അദ്ദേഹം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍ പ്രാർഥന നടത്തി.
സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, മജീദ് കക്കാട് എന്നിവർ വിഷയാവതരണം നടത്തി. സമസ്ത മുശാവറ അംഗം എ.പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കര്‍ണാടക ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ.പി. ഹുസൈന് സഅദി കെ.സി. റോഡ്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ല പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
സമസ്ത ജില്ല സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.