സമസ്ത കാന്തപുരം വിഭാഗം നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം 30ന്
text_fieldsകാസർകോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം 30ന് വൈകീട്ട് നാലിന് ചട്ടഞ്ചാലിൽ നടക്കും. സമസ്തയുടെ 40 കേന്ദ്ര മുശവറാംഗങ്ങൾക്കു പുറമെ പ്രമുഖർ സംബന്ധിക്കും. അരലക്ഷം പേർ സമ്മേളനത്തിനെത്തും. വിദ്യാഭ്യാസ, തൊഴിൽനൈപുണി വികസന മേഖലകളിൽ ഗുണ നിലവാരവും സ്വയംപര്യാപ്തതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വിവിധ പദ്ധതികൾക്ക് നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തുടക്കംകുറിക്കും.
വ്യാഴാഴ്ച രാവിലെ 9.30ന് എട്ടിക്കുളം താജുൽ ഉലമ മഖാമിൽനിന്ന് ധ്വജയാനവും ഉള്ളാൾ ദർഗ ശരീഫിൽനിന്ന് കൊടിമരജാഥയും പുറപ്പെടും. വെള്ളിയാഴ്ച ഉച്ച 2.30ന് തളങ്കര മാലിക് ദീനാറിൽനിന്ന് ഫ്ലാഗ് മാർച്ച് നടക്കും.
വെള്ളിയാഴ്ച വൈകീട്ട് നാലിന് നഗരിയിൽ പതാക ഉയർത്തും. സാംസ്കാരിക സമ്മേളനം സമസ്ത കേന്ദ്ര മുശവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയിൽ കർണാടക സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യും.
എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി വിഷയം അവതരിപ്പിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ, എ.കെ.എം. അശ്റഫ്, എം. രാജഗോപാലൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.