സതിയുടെ വായനാനുഭവം 12 വിദ്യാലയങ്ങളിലൂടെ
text_fieldsകാസര്‍കോട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച് കാലുറപ്പിച്ചു നില്‍ക്കാന്‍ കഴിയാത്ത സതി കുട്ടികളുടെ അടുത്തെത്തും.
വായന ദിനമായ ശനിയാഴ്ച 12 വിദ്യാലയങ്ങളിലെത്തി അവർ വായനാനുഭവം പങ്കുവെക്കും. ഓണ്‍ലൈനിലൂടെയാണ് സതി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്കെത്തുന്നത്. കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളിലെ വായന പക്ഷാചരണം ഗൂഗ്ള്‍ മീറ്റിലൂടെ അവർ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.
ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ കയ്യൂര്‍, ഗവ. ഹൈസ്‌കൂള്‍ കാലിച്ചാനടുക്കം, കേളപ്പജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ കൊടക്കാട്, സെൻറ് പോള്‍സ് എ.യു.പി സ്‌കൂള്‍ തൃക്കരിപ്പൂര്‍, എ.എല്‍.പി സ്‌കൂള്‍ തെക്കെക്കാട്, ഗവ.എല്‍.പി സ്‌കൂള്‍ പുലിയന്നൂര്‍, ഗവ. വെല്‍ഫെയര്‍ യു.പി സ്‌കൂള്‍ കൊടക്കാട്, എ.എല്‍.പി സ്‌കൂള്‍ പൊള്ളപ്പൊയില്‍, ഗവ.യു.പി സ്‌കൂള്‍ പാടിക്കീല്‍, ഗവ.യു.പി സ്‌കൂള്‍ മുഴക്കോത്ത്, കിടഞ്ഞി യു.പി സ്‌കൂള്‍ തലശ്ശേരി എന്നീ വിദ്യാലയങ്ങളിലാണ് വായന വാരാചരണത്തില്‍ വാട്‌സ് ആപ്പിലൂടെയും ഗൂഗ്ള്‍ മീറ്റിലൂടെയും സതി കുട്ടികളുമായി സംസാരിക്കുക.
കാസര്‍കോട് കൊടക്കാട് പൊള്ളപ്പൊയില്‍ സ്വദേശി എം.വി. സതി പേന മുറുകെ പിടിക്കാന്‍ പോലുമാവാത്ത അവസ്ഥയിലിരുന്ന് എഴുതിക്കൂട്ടിയത് രണ്ടു പുസ്തകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.